ഉത്ര വധക്കേസിൽ പാമ്പു പിടുത്തക്കാരന്റെ ഞെട്ടിക്കുന്ന സാക്ഷി മൊഴി,‘ഭിന്നശേഷിക്കാരിയായ ഭാര്യയുമായി ജീവിക്കാൻ വയ്യാത്തതു കൊണ്ട് ഞാൻ തന്നെ ചെയ്തതാണ്.’ ചേട്ടൻ ഇത് ആരോടും പറയരുത്. സർപ്പദോഷമായി കരുതിക്കോളും.

കൊല്ലം / നാടിനെ നടുക്കിയ ഉത്ര വധക്കേസിൽ പാമ്പു പിടുത്തക്കാ രന്റെ ഞെട്ടിക്കുന്ന സാക്ഷിമൊഴി പുറത്ത്. ഭിന്ന ശേഷിക്കാരിയായ ഭാര്യയെ മൂക്കൻ പാമ്പിനെ ഉപയോഗിച്ച് കൊലപ്പെടുത്തിയ സംഭവ ത്തിൽ പാമ്പു പിടുത്തക്കാരന്റെ നിര്‍ണായക സാക്ഷിമൊഴി പുറത്ത് വന്നതോടെ ക്രൂരമായ കൊലപാതകം വീണ്ടും എവിടെയും ചർച്ചയാ വുകയാണ്. മാനസികവളര്‍ച്ചയില്ലാത്ത ഭാര്യയുമായി ജീവിക്കാന്‍ കഴിയാത്തതിനാൽ താന്‍ തന്നെ ഉത്രയെ കൊലപ്പെടുത്തിയതായി സൂരജ് പറഞ്ഞതായാണ് പാമ്പുപിടുത്തക്കാരൻ സുരേഷ് മൊഴി നൽകിയിരിക്കുന്നത്. കൊല്ലം ആറാം നമ്പര്‍ അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ വിചാരണക്കിടെയാണ് പാമ്പ് പിടുത്തക്കാരനായ ചാവരുകാവ് സുരേഷ് വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്.
ഉത്രവധക്കേസില്‍ മാപ്പുസാക്ഷിയാണ് സുരേഷ് വിചാരണയ്ക്കിടെ സുരേഷ് പലതവണ കരയുന്നുണ്ടായിരുന്നു. അണലി പ്രസവിച്ചെന്നും അതിന്റെ കുഞ്ഞുങ്ങളെ തിന്നാൻ മൂർഖനെ വേണമെന്നും പറഞ്ഞാണ് സൂരജ് സുരേഷിനെ സമീപിക്കുകയും പാമ്പിനെ വാങ്ങുകയും ചെയ്യു ന്നത്. എന്നാൽ, ദിവസങ്ങൾ കഴിഞ്ഞ് പത്രത്തിൽ നിന്നാണ് സുരേഷ്, ഉത്രയുടെ മരണവാർത്ത അറിയുന്നത്. അന്ന് തന്നെ സൂരജിനെ വിളിച്ച് കാര്യം തിരക്കുകയായിരുന്നു. ‘എന്തിനാടാ മിണ്ടാപ്രാണിയെ ഉപയോ ഗിച്ചു മഹാപാപം ചെയ്തത്’ എന്നു ചോദിച്ചപ്പോൾ ‘ഭിന്നശേഷി ക്കാരിയായ ഭാര്യയുമായി ജീവിക്കാൻ വയ്യാത്തതു കൊണ്ട് ഞാൻ തന്നെ ചെയ്തതാണ്’ എന്ന മറുപടിയാണ് ഉണ്ടായത്. ചേട്ടൻ ഇത് ആരോടും പറയരുത്. സർപ്പദോഷമായി കരുതിക്കോളും. അല്ലെങ്കിൽ ചേട്ടനും കൊലക്കേസിൽ പ്രതിയാകും എന്നും സൂരജ് പറയുകയാ യിരുന്നു. ജയിലിൽ കഴിയുമ്പോൾ ഇതേ സംഭവം ഓർത്ത് പലതവണ കരയുന്നത് കണ്ട സഹതടവുകാരാണ് സുരേഷിനോട് സത്യം കോടതി യെ അറിയിക്കാൻ പറയുന്നത്.
ഉത്രയെ കൊലപ്പെടുത്താനായി ബോധപൂര്‍വമായ ശ്രമമാണ് സൂരജില്‍ നിന്ന് ഉണ്ടായതെന്ന് പറയുന്ന സുരേഷ്, ഇതിനു വേണ്ടി തന്നെയാണ് തന്നെ പരിചയപ്പെട്ടതെന്നും, തനിക്ക് സൂരജിന്റെ ലക്ഷ്യങ്ങൾ അറിവി ല്ലായിരുന്നെന്നും പറയുന്നുണ്ട്. മൂര്‍ഖനെ കൊടുത്ത പ്ലാസ്റ്റിക് ജാറും പ്രതിയുടെ ബാഗും തന്റെ ഫോണുകളും സുരേഷ് തിരിച്ചറിയു കയുണ്ടായി. കോടതിയിലും ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ക്കും നല്കിയ മൊഴികളും സുരേഷ് കോടതി മുൻപാകെ വിവരിക്കുകയുണ്ടായി. 2020 ഫെബ്രുവരി 12-നാണ് സൂരജ് ആദ്യമായി സുരേഷിനെ വിളിച്ചു പരിചയപ്പെടുന്നത്. പിന്നീട് ചാത്തന്നൂരില്‍ വെച്ച് നേരിട്ടു കണ്ടിരുന്നു. വീട്ടില്‍ ബോധവത്കരണ ക്ലാസ് എടുക്കണമെന്ന് പറഞ്ഞതിന്റെ അടി സ്ഥാനത്തിലാണ് ഫെബ്രുവരി 26-ന് വെളുപ്പിന് പ്രതിയുടെ അടൂരിലെ വീട്ടില്‍ പോകുന്നത്. ബോധവത്കരണത്തിനായി കൊണ്ടുപോയ കാട്ടു ചേരയെ സൂരജ് അനായാസേന കൈകാര്യം ചെയ്തു. മാര്‍ച്ച് 21-ന് സൂരജ് വീണ്ടും വിളിച്ച് അണലി പ്രസവിച്ചെന്നും അതിന്റെ കുഞ്ഞി നെ തിന്നാന്‍ ഒരു മൂര്‍ഖനെ വേണമെന്നും ആവശ്യപ്പെ ടുകയായിരുന്നു. പണത്തിന് അത്യാവശ്യമുള്ളതിനാല്‍ താന്‍ 7,000 രൂപ വാങ്ങി മൂര്ഖ നെ കൊടുക്കുകയുണ്ടായി. എന്നാൽ അതിനു ശേഷം പ്രതി സൂരജ് ബന്ധപ്പെട്ടിട്ടില്ലെന്നും സുരേഷ് പറഞ്ഞിട്ടുണ്ട്.