Editor's ChoiceKerala NewsLatest NewsLocal NewsNationalNews
അഴിമതി നിരോധനനിയമം പ്രതികാരത്തിന്റെ വഴിയിലേക്ക് പോകരുത്, എംഎല്‍എമാരായ വി.ഡി.സതീശനും അന്‍വര്‍ സാദത്തിനും എതിരെ വിജിലന്‍സ് അന്വേഷണാനുമതിക്കായി സർക്കാർ നൽകിയ ഫയലുകൾ സ്പീക്കര്‍ തിരിച്ചയച്ചു.

തിരുവനന്തപുരം/ എംഎല്‍എമാരായ വി.ഡി.സതീശനും അന്‍വര്‍ സാദത്തിനും എതിരെയുള്ള വിജിലന്‍സ് അന്വേഷണാനുമതിക്കായി സർക്കാർ സ്പീക്കർക്ക് ശിപാർശ ചെയ്ത ഫയലുകൾ കൂടുതല്‍ വ്യക്തത വേണമെന്ന് ആവശ്യപ്പെട്ട് സ്പീക്കര്‍ സര്‍ക്കാരിലേക്ക് തന്നെ തിരിച്ചയച്ചു. അഴിമതി നിരോധനനിയമം പ്രതികാരത്തിന്റെ വഴിയിലേക്ക് പോകരുതെന്ന് സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന് പറഞ്ഞിട്ടുണ്ട്. എംഎല്‍എമാർക്ക് എതിരെയുള്ള ആരോപണം അവരുടെ ചുമതലകളുടെ ഭാഗമാണോയെന്നു നോക്കണമെന്നും സ്പീക്കര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പ്രളയദുരിതാശ്വാസ പദ്ധതിയായ പുനര്‍ജനി പദ്ധതിയ്ക്കായി അനുമതിയില്ലാതെ വിദേശസഹായം സ്വീകരിച്ചെന്ന് സതീശനെതിരെയും, പാലം നിര്‍മാണത്തില്‍ അഴിമതി നടത്തിയെന്ന് ആരോപിച്ച് അന്‍വര്‍ സാദത്തിനെതിരെയുമാന് സംസ്ഥാന സർക്കാർ വിജിലൻസ് അന്വേഷണങ്ങൾക്കായി സ്പീക്കറുടെ അനുമതി തേടിയിരുന്നത്.