DeathEditor's ChoiceKerala NewsLatest NewsLocal NewsNews
അമ്മയെയും മൂന്ന് മക്കളെയും മരിച്ച നിലയിൽ കണ്ടെത്തി.

കൊച്ചി/ ഞാറയ്ക്കൽ എടവനക്കാട് ഒരു കുടുംബത്തിലെ അമ്മയെ യും മൂന്ന് മക്കളെയുമാണ് മരിച്ച നിലയിൽ കണ്ടെത്തി. മൂന്ന് മാസം പ്രായമായ കൈകുഞ്ഞ് ഉൾപ്പടെ നാല് പേരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. എടവനക്കാട് കൂട്ടുങ്ങൽച്ചിറയിൽ വിനീത (25), മക്കളായ വിനയ് (4), ശ്രാവൺ (3), ശ്രേയ (3 മാസം) എന്നിവരാണ് മരിച്ചത്. മരണ കാരണം വ്യക്തമായിട്ടില്ല. കുട്ടികൾക്ക് വിഷം നൽകിയ ശേഷം അമ്മ തൂങ്ങി മരിക്കുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. കുടുംബ വഴക്കാണ് ജീവനൊടുക്കാൻ കാരണമെന്ന് സൂചന ഉണ്ട്. ഞാറയ്ക്കൽ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.