പൊലീസ് ഉപദ്രവിക്കുന്നു,ട്രാൻസ്ജെൻഡർമാർ ഡിഐജി ഓഫിസിലേക്ക് പ്രതിഷേധ മാർച്ച് നടത്തി.

തൃശൂർ / അനാവശ്യമായി പൊലീസ് ഉപദ്രവിക്കുന്നതായി ആരോപി ച്ച് തൃശൂരിൽ ട്രാൻസ്ജെൻഡർമാർ ഡിഐജി ഓഫിസിലേക്ക് പ്രതിഷേ ധ മാർച്ച് നടത്തി. താമസ സ്ഥലങ്ങളിലടക്കം പിന്തുടർന്ന് ബുദ്ധിമുട്ടി ക്കുന്നുവെന്ന് ആരോപിച്ച് അവർ ഡിഐജിക്ക് പരാതി നൽകി. നിരന്തരമായി പൊലീസ് തങ്ങളെ പിന്തുടർന്ന് ഉപദ്രവിക്കുന്നതായി ദൃശ്യങ്ങൾ സഹിതം ആണ് ട്രാൻസ്ജെൻഡർമാർ പരാതി നൽകിയി രിക്കുന്നത്. താമസിക്കുന്ന സ്ഥലത്ത് നിന്നും ബലമായി ഇറക്കിവിട്ട തായും ഇവർ പരാതി പറയുന്നു. ഈസ്റ്റ് സിഐ ലാൽകുമാർ, എസ്ഐ ഷിനോജ് എന്നിവർക്കെതിരെയാണ് ഇവർ മുഖ്യമായും പരാതിപ്പെട്ടിരിക്കുന്നത്. ഈസ്റ്റ് സിഐ ലാൽകുമാറിനെയും, എസ്ഐ ഷിനോജിനെയും സർവീസിൽ നിന്ന് പിരിച്ച് വിടുക, വകുപ്പ് തല അന്വേഷണം നടത്തി നടപടി സ്വീകരിക്കുക, ട്രാൻസ്ജെന്റർ വ്യക്തി കൾക്ക് നേരെയുള്ള പൊലീസിന്റെ കാടത്തം അവസാനി പ്പിക്കുക, തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് നടത്തിയ മാർച്ച് ഡിഐ ജി ഓഫീസിന് സമീപം പൊലീസ് തടഞ്ഞു. സംഭവത്തിൽ ഉടൻ നടപടി ഉണ്ടാകണമെന്നാവശ്യപ്പെട്ട് ഡിഐജിക്കും, സിറ്റി പൊലീസ് കമ്മീഷണർക്കും ട്രാൻസ്ജെൻഡർമാർ പരാതി നൽകുകയുണ്ടായി.