CovidEditor's ChoiceHealthKerala NewsLatest NewsLocal NewsNews
സെറത്തിന്റെ നാല്കോടി ഡോസ് വാക്സിന് റെഡി, ഇന്ത്യയുടെ സ്വന്തം കോവിഡ് വാക്സിന് അടിയന്തര ഉപയോഗത്തിന് അനുമതി തേടി.

ന്യൂഡൽഹി / ഇന്ത്യയുടെ സ്വന്തം കോവിഡ് വാക്സിന്റെ അടിയന്തര ഉപയോഗത്തിന് സെറം ഇൻസ്റ്റിറ്റ്യൂട്ട് ഡ്രഗ്സ് കൺട്രോളർ ജനറൽ ഒഫ് ഇന്ത്യയുടെ അനുമതി തേടി. രാജ്യത്ത് വാക്സിൻ വിതരണം ചെയ്യാനു മുള്ള അനുമതി ചോദിച്ചു കൊണ്ടാണ് സെറം ഇൻസ്റ്റിറ്റ്യൂട്ട് അപേക്ഷ നൽകിയിട്ടുള്ളത്. രാജ്യത്ത് അടിയന്തര ഉപയോഗത്തിന് അപേക്ഷ സമര്‍പ്പിച്ച ആദ്യ ഇന്ത്യന്‍ കമ്പനിയാണിത്. നാല്കോടി ഡോസ് വാ ക്സിന് വിതരണത്തിന് തയാറായിക്കഴിഞ്ഞെന്നു സെറം ഇന്‍സ്റ്റിറ്റ്യൂട്ട് അറിയിച്ചിട്ടുണ്ട്. ഡിസംബർ നാലിന് ഇന്ത്യയിൽ കൊവിഡ് വാക്സി ന്റെ അടിയന്തര ഉപയോഗത്തിന് അനുമതി തേടി ആഗോള മരുന്ന് നിർമ്മാണ കമ്പനിയായ ഫൈസർ ഡ്രഗ്സ് കൺട്രോളർ ജനറൽ ഒഫ് ഇന്ത്യയ്ക്ക് അപേക്ഷ നൽകിയിരുന്നു. പരീക്ഷണത്തിൽ 95 ശതമാനം ഫലം കണ്ടതായി അവകാശപ്പെടുന്ന വാക്സിനാണ് ഫൈസറിനുള്ളത്.