കേരളത്തിൽ പ്രമുഖ പദവിയിലിരിക്കുന്ന ഉന്നത രാഷ്ട്രീയനേതാവ് ഡോളർ കടത്തിൽ കുടുങ്ങും. ഒരു പരിശോധനയും ഇല്ലാതെ ഈ പ്രമുഖൻ വിമാനത്തിൽ പല തവണ വിദേശത്തേക്ക് പറന്നു.

തിരുവനന്തപുരം / കേരളത്തിൽ പ്രമുഖ പദവിയിലിരിക്കുന്ന ഉന്നത രാഷ്ട്രീയനേതാവിന് ഡോളർ കടത്തിൽ പങ്കുണ്ടെന്ന് സ്വർണക്കടത്തു കേസ് പ്രതി പി.എസ്. സരിത്തിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ. കസ്റ്റംസിനോടാണ് സരിത ഇക്കാര്യം മൊഴിനല്കിയിരിക്കുന്നത്. നേതാവുമായി ബന്ധം സംബന്ധിച്ചു മറ്റൊരു പ്രതിയായ സ്വപ്ന സുരേഷും മൊഴി നൽകിയിരുന്നു. നേതാവ് കൈമാറിയ പണം, അതിനു ഡോളർ കൈമാറ്റം ചെയ്ത സ്ഥലം എന്നിവയടക്കമുള്ള വിശദാംശങ്ങൾ സരിത്ത് നൽകിയിട്ടുണ്ട്. ഇടപാടിൽ താൻ നൽകിയ സഹായത്തെക്കുറിച്ച് സ്വപ്നയും മൊഴി നൽകിയിട്ടുണ്ട്. നേതാ വുമായുള്ള ബന്ധം സംബന്ധിച്ച് സ്വപ്ന നടത്തിയ വെളിപ്പെ ടുത്തലുകളും സാമ്പത്തിക ഇടപാടു വിവരങ്ങളും അന്വേഷണ ഉദ്യോഗസ്ഥരെ ഞെട്ടിച്ചിരിക്കുകയാണ്. ഒരു പ്രമുഖ വിദേശ സർവകലാശാലയുടെ ഫ്രാഞ്ചൈസി യുഎഇയിലെ ഷാർജയിൽ തുടങ്ങാനായിരുന്നു നേതാവിന്റെ പരിപാടി. ഇതിന്റെ ആവശ്യ ത്തിനായിട്ടാണ് ഡോളറാക്കി പണം നൽകുന്നത്. ബെംഗളൂരുവിൽ നിലവിൽ വിദ്യാഭ്യാസ കൺസൽറ്റൻസി നടത്തി വരുന്ന ഒരു മലയാളി യുഎഇയിലെ തന്റെ ബന്ധങ്ങൾ ഉപയോഗിച്ച് നേതാവിനു എല്ലാ സഹായങ്ങളും ചെയ്തു നൽകിയിരുന്നു. ഇയാളെ പറ്റിയുള്ള വിവരങ്ങളും കസ്റ്റംസിന് ലഭിച്ചിട്ടുണ്ട്. വിദേശ യാത്രകൾക്ക് യാതൊരു വിധ പരിശോധനയും ഇല്ലാതെയാണ് ഈ പ്രമുഖൻ വിമാനത്തിൽ പറക്കാറുള്ളത്. വിഐപി പരിരക്ഷയാണ് ഈ പ്രമുഖന് വിമാനത്താവളത്തിൽ ലഭിച്ചു വന്നിരുന്നത്. അതെല്ലാം ഈ പ്രമുഖൻ ദുരുപയോഗം ചെയ്യുകയായിരുന്നു. ഡോളറാക്കിയ പണത്തിന്റെ സാമ്പത്തിക ഉറവിടത്തെക്കുറിച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) വിശദ അന്വേഷണത്തിനൊരുങ്ങുകയാണ്. ഏതു തരത്തിലുള്ള പപണമാണ് കൈമാറ്റം ചെയ്തതെന്നും, ഇക്കാര്യത്തിൽ ആരുടെയൊക്കെ സാമ്പത്തിക പങ്കാളിത്തമുണ്ടെന്നും ഇ ഡി അന്വേഷി ക്കുന്നുണ്ട്. നേതാവിന്റെ വിദേശയാത്രകൾ സംബന്ധിച്ച വിവരങ്ങൾ ലഭിക്കാൻ പഴ്സനൽ സ്റ്റാഫ് അംഗങ്ങളെ ചോദ്യം ചെയ്യാനിരിക്കുക യാണ്. നേതാവിനെയും കേസിൽ ചോദ്യം ചെയ്യേണ്ടി വരും. ഇതിനു ള്ള നിയമവശം അന്വേഷണ ഏജൻസി പരിശോധിച്ചു വരുകയാണ്.