ഹൈക്കോടതിയിൽ ഹൈലെവൽ ഐ ടി ടീമിനെ നിയമിച്ചതിലും ശിവശങ്കറിന്റെ ഇടപെടൽ.

കൊച്ചി: ഹൈക്കോടതിയിലെ ഹൈലെവൽ ഐ ടി ടീമിനെ നിയമിച്ച തിലും ശിവശങ്കറിന് പങ്കുണ്ടെന്നു റിപ്പോർട്ട്. ശിവശങ്കർ കൂടി പങ്കെടു ത്ത യോഗമാണ് ഹൈക്കോടതിയിൽ അഞ്ചംഗ ടീമിനെ ഇതിനായി നിയമിച്ചത്. അറുപതിനായിരം മുതൽ ഒരു ലക്ഷം രൂപ വരെയാ യിരുന്നു ഇവരുടെ ശമ്പളം. എൻ ഐ സിക്ക് പകരം അഭിമുഖം മാത്രം നടത്തി കരാർ അടിസ്ഥാനത്തിലായിരുന്നു നിയമനമെന്നും ഒരു പത്രം റിപ്പോർട്ട് ചെയ്തു.
ശിവശങ്കറിന്റെ ഇടപെടലിലൂടെ നിയമനങ്ങൾ നടന്ന ശേഷം വിവര ച്ചോർച്ച ഉണ്ടായിട്ടുണ്ടോ എന്ന് അന്വേഷണ ഏജൻസികൾ പരിശോധി ച്ചു വരുകയാണ്. സ്‌പേസ് പാർക്കിൽ ശിവശങ്കർ ഇടപെട്ട് സ്വപ്‌നയെ നിയമിച്ചത് തുടർന്ന് വൻ വിവാദങ്ങൾക്ക് വഴിയൊരുക്കിയ സാഹച ര്യത്തിലാണിത്. ഇതിനിടെ, സ്വർണക്കടത്ത് കേസിലെ തെളിവുകൾ കസ്റ്റംസ് മുദ്രവച്ച കവറിൽ കോടതിയിൽ സമർപ്പിച്ചു. ശിവശങ്കറിനെ സംബന്ധിച്ചു കൂടുതൽ തെളിവുകൾ കോടതിയിൽ നൽകിയിട്ടുണ്ടെ ന്നാണ് വിവരം. തെളിവുകൾ മുദ്രവച്ച കവറിൽ നൽകാൻ കോടതി നിർദേശിക്കുകയായിരുന്നു.