Editor's ChoiceKerala NewsLatest NewsLocal NewsNationalNewsPolitics

രവീന്ദ്രന് കടകംപള്ളി വക ഒരു കൈ താങ്ങും നല്ല പട്ടവും, മുഖ്യമന്ത്രിയുടെ ഓഫീസ് കളങ്കപ്പെടുമെന്നും…..

തിരുവനന്തപുരം / മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രൻ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ മൂന്നാമ ത്തെ നോട്ടീസ് കിട്ടിയപ്പോഴും ഭയപ്പെട്ട്‌ ഹോസ്പിറ്റലിൽ ചികിത്സക്കെ ന്നപേരിൽ അഭയം തേടിയിരിക്കുന്ന സംഭവത്തിൽ രവീന്ദ്രന് ഒരു കൈ താങ്ങുമായി മന്ത്രി കടകംപളളി സുരേന്ദ്രൻ. മുഖ്യമന്ത്രിയുടെ അഡീഷ ണൽ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രന് വലിയ തോതിലുളള അസുഖങ്ങളുണ്ടെന്നും, ഒട്ടും വയ്യാത്ത അവസ്ഥയാണെന്നും ആണ് മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ഒരു അഭിപ്രായ സഹായം ഉണ്ടായി രിക്കുന്നത്. അന്വേഷണ സംഘത്തിന്റെ ചോദ്യം ചെയ്യലിൽ നിന്ന് മനപൂർവ്വം മാറി നിൽക്കേണ്ട കാര്യം രവീന്ദ്രന് ഇല്ലെന്നാണ് കടകംപള്ളി പറയുന്നത്. മൂന്നല്ല മുപ്പത് തവണ നോട്ടീസ് നൽകിയാലും ഒരാൾക്ക് അസുഖമായിരുന്നാൽ ചികിത്സിക്കുകയല്ലാതെ വേറെ വഴിയുണ്ടോയെന്നും കടകംപളളി ചോദിച്ചിരിക്കുന്നു.

ആരും ബോധപൂർവ്വം മാറി നിൽക്കേണ്ട കാര്യം രവീന്ദ്രന് ഇല്ല. രവീന്ദ്രൻ എല്ലാവർക്കും സത്യസന്ധനും വിശ്വസ്‌തനുമാണ്. ആ വിശ്വാസമുളളത് കൊണ്ടാണ് കഴിഞ്ഞ മുപ്പത് വർഷക്കാലത്തോ ളമായി മുഖ്യമന്ത്രിക്ക് ഒപ്പമായാലും പ്രതിപക്ഷ നേതാവിന് ഒപ്പമാ യാലും പ്രവർത്തിക്കുന്നത്. രവിയെ കുടുക്കാൻ ശ്രമിക്കുന്നത് എന്തിനാണെന്ന് നമുക്ക് എല്ലാവർക്കും അറിയാമെന്നും, മുഖ്യമന്ത്രി യുടെ ഓഫീസിനെ കളങ്കപ്പെടുത്താനുളള ശ്രമമാണ് രവിയെ ചോദ്യം ചെയ്യാൻ വിളിപ്പിക്കുന്നത് വഴി ഉദ്ദേശിക്കുന്നതെന്നും കടകംപ്പളളി പറഞ്ഞിട്ടുണ്ട്. കടകംപള്ളിയുടെ പ്രസ്താവനയിൽ നിന്ന് തന്നെ
രവീന്ദ്രനെ ചോദ്യം ചെയ്യുന്നതിൽ മുഖ്യമന്ത്രിയുടെ ഓഫീസിനാണ് കൂടുതൽ ഭയമുണ്ടാകുന്നതെന്നാണ് ചൂണ്ടിക്കാണിക്കുന്നത്. രവീന്ദ്രന് സത്യസന്ധനും വിശ്വസ്‌തനുമെന്നു നല്ല പട്ടം കൊടുത്തിരിക്കുന്ന കടകംപള്ളി മുഖ്യമന്ത്രിയുടെ ഓഫീസ് അതോടെ കളങ്കപ്പെടുമെന്നും ഭയപ്പെടുന്നുണ്ട്. എൻഫോഴ്‌സ്‌മെന്റ് മൂന്നാമത്തെ നോട്ടീസ് നൽകിയതിന് പിന്നാലെയാണ് രവീന്ദ്രൻ ഇന്നലെ വീണ്ടും തിരുവനന്ത പുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ പ്രവേശി ക്കുന്നത്. കൊവിഡാനന്തര ചികിത്സയെന്നാണ് ഇക്കാര്യത്തിൽ രവീന്ദ്രന്റെ വിശദീകരണം. വ്യാഴാഴ്ചയാണ് രവീന്ദ്രൻ ഇ ഡി യുടെ ചോദ്യം ചെയ്യലിന് ഹാജരാകേണ്ടിയിരുന്നത്.

ഇതോടെ മൂന്നാം തവണയാണ് ചോദ്യംചെയ്യലിന്റെ തൊട്ടു മുമ്പ് രവീന്ദ്രൻ ആശുപത്രിയിൽ സ്വയം പ്രവേശിക്കുന്നത്. മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി എന്ന പദവിയാണ് ഇക്കാര്യത്തിൽ ദുരുപയോഗം ചെയ്യുന്നതെന്ന് മാത്രമല്ല ,മുഖ്യമന്ത്രിയുടെ ഓഫീസി ന്റെ അധികാരം ഉപയോഗിച്ച് ഒരു മെഡിക്കൽ സംവിധാനത്തെ കൂടിയാണ് ദുരുപയോഗപ്പെടുത്തുന്നതെന്ന പ്രതിപക്ഷ ആരോപണം ഇതിലൂടെ ശരിവെക്കപ്പെടുക കൂടിയാണ്. കെ ഫോൺ, ലൈഫ് മിഷൻ പദ്ധതികളിലെ കളളപ്പണ ബിനാമി ഇടപാടുകളെക്കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയാനാണ് ഇ ഡി രവീന്ദ്രന് മൂന്നാമത്തെ തവണയും നോട്ടീസ് നൽകിയിരിക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button