അതിരപ്പിള്ളിയിൽ വീട്ട് വരാന്തയിൽ ചീങ്കണ്ണി എത്തി.

അതിരപ്പിള്ളി/ അതിരപ്പിള്ളിയിൽ വീടിന്റെ വരാന്തയിൽ ചീങ്കണ്ണി എത്തി. പതിവുപോലെ പുലര്‍ച്ച അഞ്ചുമണിക്ക് ഉണര്‍ന്ന് കണ്ണുതി രുമ്മികൊണ്ട് തച്ചിയത്ത് ഷാജന്‍ വീടിന്റെ വാതില്‍ തുറന്നു. പക്ഷേ പതിവിന് വിപരീതമായി വീട്ട് മുറ്റത്ത് വരാന്തയില്‍ ഷാജനെയും കാത്തെന്നപോലെ മുന്നിലെത്തിയത് ചീങ്കണ്ണിയായിരുന്നു. അപ്രതീ ക്ഷിത അതിഥിയെ കണ്ട് പേടിച്ച് ഷാജന്‍ ഓടി വീട്ടില്‍ കയറി വാതില ടച്ചു. പരിഭ്രാന്തരായ കുടുംബാംഗങ്ങള്‍ ഉടന്‍ തന്നെ വനം വകുപ്പ് ഉദ്യോഗസ്ഥരെ വിവരം അറിയിച്ചു. തൃശ്ശൂരില്‍ ആതിരപ്പിള്ളിയി ലാണ് നാടിനെ ഞെട്ടിച്ച സംഭവം ഉണ്ടായത്. രണ്ടര മണിക്കൂർ നീണ്ട പ്രയത്നത്തിനു ശേഷം ചീങ്കണ്ണിയെ കീഴ്പ്പെടുത്തി പുഴയിലേയ്ക്കു വിട്ടു.
അതിരപ്പിള്ളിയിൽ പുഴയുടെ നൂറു മീറ്റർ അകലെയുള്ള വീടിന്റെ വരാന്തയിൽ സോഫയുടെ അരികിലായിരുന്നു ചീങ്കണ്ണി കിടന്നിരുന്നത്. ആളെ കണ്ടതോടെ ചീങ്കണ്ണി പ്രശ്നമുണ്ടാക്കി തുടങ്ങി. ആദ്യം പേടിപ്പി ച്ച് പുഴയുടെ ഭാഗത്തേയ്ക്ക് വിടാനായിരുന്നു ശ്രമം. പക്ഷേ, ചീങ്കണ്ണി ചീറിയടുത്തു. അടുത്തേയ്ക്ക് പോകാനും ഉദ്യോഗസ്ഥർക്ക് കഴിഞ്ഞി ല്ല. കുറച്ചു ദൂരം പോയ ശേഷം അവശനായി. ഇതു തിരിച്ചറിഞ്ഞ വനം വകുപ്പ് ഉദ്യോഗസ്ഥർ നാട്ടുകാരുടെ സഹായത്തോടെ കീഴ്പ്പെടുത്തി. കയറു കൊണ്ട് വരിഞ്ഞ് മുറുക്കി പുഴയുടെ അടുത്തെത്തിച്ചു. പിന്നെ പുഴയിലേയ്ക്ക് വിട്ടു. കുട്ടികൾ വീട്ടുമുറ്റത്ത് കളിക്കാറുണ്ട്. നേരം പുലർന്ന ഉടനെ ചീങ്കണ്ണിയെ കണ്ടതിനാൽ അപായം സംഭവിച്ചില്ലെന്ന് വീട്ടുടമ പറയുന്നു. വിനോദ സഞ്ചാരികൾ വെള്ളത്തിലിറങ്ങുന്ന സ്ഥലത്താണ് ചീങ്കണ്ണിയെ കണ്ടെത്തിയത്. അതിരപ്പിള്ളി പുഴയിൽ നേരത്തെയും ചീങ്കണ്ണികളെ കണ്ടിട്ടുണ്ട്. വെള്ളത്തിലിറങ്ങുമ്പോൾ വിനോദ സഞ്ചാരികൾ ജാഗ്രത പാലിക്കണമെന്നാണ് മുന്നറിയിപ്പ്. അതേസമയം രണ്ടു മാസങ്ങൾക്ക് മുൻപ് അതിരപ്പിള്ളി വെള്ളച്ചാട്ടത്തിനു മുകളിലായി ചാലക്കുടി പുഴയിൽ ചീങ്കണ്ണിയെ കണ്ടത് നാട്ടുകാരെ ആശങ്കയിലാക്കിയ സംഭവമായിരുന്നു. ശുദ്ധജലത്തിൽ കാണപ്പെടുന്ന മഗ്ഗർ ക്രോക്ക ഡൈൽ ഇനത്തിൽപ്പെട്ട ചീങ്കണ്ണിയെയാണ് വെള്ളച്ചാട്ടത്തിന്റെ മുകളിലായി അന്ന് കണ്ടെത്തിയത്. 3 മാസം മുൻപു തുമ്പൂർമൂഴി വിനോദകേന്ദ്രത്തിനു സമീപം ആനമല പാതയിൽ ചീങ്കണ്ണിയെ കണ്ടിരുന്നു. രാത്രിയിൽ പ്രദേശവാസിയായ യുവാവിന്റെ കാറിനു മുൻപിലായി കണ്ട ചീങ്കണ്ണി നാട്ടുകാരെ ഭയപ്പാടിലാക്കിയിരുന്നു.
പുഴയിൽ ചീങ്കണ്ണിയെ കണ്ടിട്ടുണ്ടെങ്കിലും പ്രളയത്തിനു മുൻപു വരെ വെള്ളച്ചാട്ടത്തിന്റെ മുകൾ ഭാഗത്തു കണ്ടിരുന്നില്ലെന്നാണ് ആദിവാ സി വിഭാഗക്കാരായ മീൻപിടുത്തക്കാർ അന്ന് പറഞ്ഞിരുന്നത്. പറമ്പി ക്കുളം മേഖലയിൽ വ്യാപകമായി കാണപ്പെടുന്ന ഇവ ശക്തമായ മലവെള്ളപ്പാച്ചിലിൽപ്പെട്ടു വെള്ളച്ചാട്ടത്തിന്റെ മുകളിൽ എത്തി യതാകാമെന്നാണ് വനം വകുപ്പ് അന്ന് വിശദീകരിച്ചത്. കേരളത്തിലെ തൃശ്ശൂർ ജില്ലയിലെ ചാലക്കുടിക്ക് കിഴക്കായി അതിരപ്പിള്ളി പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു ജലപാതമാണ് അതിരപ്പിള്ളി വെള്ളച്ചാട്ടം. ഏതാണ്ട് 24 മീ. ഉയരത്തിൽ നിന്നും താഴേക്കു പതിക്കുന്നതാണ് ഈ ജലപാതം. വനത്താൽ ചുറ്റപ്പെട്ടതും, ധാരാളം പക്ഷികളുടെ വാസസ്ഥലവുമാണ് ഇവിടം. ജില്ലാ വിനോദസഞ്ചാര വികസന കോർപ്പറേഷന്റെ വികസന പദ്ധതികളുടെ ഭാഗമായി വിനോദസഞ്ചാരികൾ കൂടുതലായി സന്ദർശിക്കാൻ തുടങ്ങിയിട്ടുണ്ട്. വിനോദസഞ്ചാരികളുടെ ബാഹുല്യം ഇവിടത്തെ പ്രകൃതി-പരിസ്ഥി തി വ്യവസ്ഥയെ പ്രതികൂലമായി ബാധിച്ചു. അതിരപ്പിള്ളി ജലവൈ ദ്യുത പദ്ധതിയെപ്പറ്റി അടുത്തിടെ ഉണ്ടായിട്ടുള്ള വിവാദങ്ങൾ ജനശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.
/രേവതി/