ലോകത്ത് അന്യ ഗൃഹജീവികൾ ഉണ്ട്, ട്രംപിന് അറിയാവുന്ന രഹസ്യം, ഇസ്രയേലിലെ മുൻ സുരക്ഷാ സേനാ മാധാവി ഹെയിം ഇഷെദിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ.

ജറുസലം / ലോകത്ത് അന്യഗ്രഹജീവികൾ ഉണ്ടെന്നും ഇവയുമായി ഭൂമിയിൽനിന്ന് ബന്ധപ്പെട്ടിട്ടുണ്ടെന്നും ഈ വിവരം യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന് അറിയാമെന്നുമുള്ള ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ. ഇസ്രയേലിലെ മുൻ സുരക്ഷാ സേനാ മാധാവി ഹെയിം ഇഷെദ് ന്റേതാണ് ലോകത്തെ ഒന്നടങ്കം അതിശയിപ്പിക്കുന്ന ഈ വെളിപ്പെടുത്തൽ. ഗാലക്റ്റിക് ഫെഡറേഷനിൽനിന്നുള്ള ഭൗമേതര ജീവികളുമായി ഭൂമിയിൽനിന്നു കരാറുണ്ടാക്കിയിട്ടുണ്ടെന്നും’ ഹെയിം ഇഷെദ് അവകാശപ്പെടുന്നു. ഇസ്രയേൽ പ്രതിരോധ മന്ത്രാലയ ത്തിനു കീഴിലുള്ള ബഹിരാകാശ ഡയറക്ടറേറ്റിന്റെ മുൻ മേധാവി ഹെയിം ഇഷെദ് ഇസ്രയേൽ പത്രമായ യെദിയത്ത് അഹാരോനോട്ടിനു നൽകിയ അഭിമുഖത്തിലാണ് ലോകത്തെ ഞെട്ടിക്കുന്ന വിവരം വെളിപ്പെടുത്തിയിരിക്കുന്നത്.ഇക്കഴിഞ്ഞ വെള്ളിയാഴ്ച ഹീബ്രു ഭാഷയിൽ പ്രസിദ്ധീകരിച്ച അഭിമുഖത്തിന്റെ ഇംഗ്ലിഷ് പരിഭാഷ ചൊവ്വാഴ്ചയാണ് ജറുസലം പോസ്റ്റ് പുറത്തു വിട്ടത്. ‘അന്യഗ്രഹ ജീവികളും മനുഷ്യരെക്കുറിച്ചു പഠിക്കാ ൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. പ്രപഞ്ചത്തിന്റെ അടിസ്ഥാന ഘടകങ്ങളെക്കുറിച്ചും അവർ അറിയാൻ ആഗ്രഹിക്കുന്നു. മനുഷ്യരും അന്യഗ്രഹജീവികളും തമ്മിൽ ഇക്കാര്യത്തിൽ സഹകരണത്തിന് കരാർ ഒപ്പിട്ടിട്ടുണ്ട്.
അന്യഗ്രഹ ജീവികളെക്കുറിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനും അറിയാം. കാര്യങ്ങൾ പുറത്തുവിടാൻ ട്രംപ് ഒരുങ്ങിയ താണ്. എന്നാൽ ജനങ്ങൾക്കിടയിൽ ‘കൂട്ടഭ്രാന്ത്’ ഉണ്ടായേക്കാമെന്ന സാഹചര്യം പ്രതിരോധിക്കാനായി വിവരം പുറത്തുവിടരുതെന്ന് ആവശ്യപ്പെടുകയായിരുന്നു. പറക്കുംതളികകൾ പോലുള്ള യുഎഫ്ഒ (അൺഐഡന്റിഫൈഡ് ഫ്ലൈയിങ് ഒബ്ജക്ടസ്) കൾ തെകളെക്കു റിച്ചുള്ള വിവരങ്ങൾ പുറത്തു വിടരുതെന്നാണ് ആവശ്യപ്പെട്ടിരി ക്കുന്നത്. മനുഷ്യകുലം ആ വാർത്ത സ്വീകരിക്കാൻ ഇപ്പോൾ തയാറാ യിട്ടില്ല’ ഹെയിം ഇഷെദ് പറഞ്ഞിരിക്കുന്നു.
ചൊവ്വാ ഗ്രഹത്തിന്റെ ആഴങ്ങളിലാണ് അന്യ ഗ്രഹ ജീവികളുടെ താവളം ഉള്ളത്. അവിടെ അമേരിക്കയുടെ ബഹിരാകാശ യാത്രികരും അന്യഗ്രഹ ജീവികളുടെ പ്രതിനിധികളും ചേർന്നാണ് കരാർ ഒപ്പിട്ടത്. പരീക്ഷണങ്ങൾ നടത്താനാണ് കരാർ ഉണ്ടാക്കിയിട്ടുള്ളത്. ബഹിരാ കാശവും പേടകങ്ങളും എന്താണെന്നും മറ്റും മനുഷ്യകുലം വ്യക്തമാ യി മനസ്സിലാക്കുന്ന കാല ഘട്ടം എത്താനാണ് അന്യഗ്രഹ ജീവികൾ കാത്തിരിക്കുന്നത്. ഞാന്‍ ഇപ്പോൾ പറഞ്ഞ കാര്യം അഞ്ച് വർഷങ്ങ ൾക്കു മുൻപാണ് പറഞ്ഞിരുന്നതെങ്കിൽ എന്നെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചേനെ. ആളുകളിൽ മാറ്റം കണ്ടു തുടങ്ങിയതു കൊണ്ടാണ് ഇപ്പോൾ ഇതേക്കുറിച്ചു പുറത്തു പറയുന്നത്. ഇഷെദ് ഇസ്രയേൽ പത്രമായ യെദിയത്ത് അഹാരോ നോട്ടിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞിരിക്കുന്നു.