ഓക്സ്ഫഡ് കൊവിഡ് വാക്സിന്‍റെ പരീക്ഷണത്തിൽ 24,000 പേരിൽ മൂന്നു പേർക്ക് മാത്രം റിയാക്ഷൻ,ആരും മരണപെട്ടില്ല, ആർക്കും ഗുരുതര പ്രശ്നങ്ങളില്ല, ആരെയും ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടിവന്നില്ല.

ലണ്ടൻ/ ഓക്സ്ഫഡ് – ആസ്ട്രസെനക കൊവിഡ് വാക്സിന്‍റെ പരീക്ഷ ണത്തിൽ പങ്കാളികളായ 24,000 പേരിൽ മൂന്നു പേർക്ക് മാത്രമാണ് കാര്യമായ റിയാക്ഷൻ ഉണ്ടായതെന്ന് റിപ്പോർട്ട്. വാക്സിന്‍റെ ഫലം സംബന്ധിച്ച് ലാൻസെറ്റ് മാസികയിൽ പ്രസിദ്ധീകരിച്ച ആദ്യ സമ്പൂർണ ഇടക്കാല വിശകലന റിപ്പോർത്തിലാണ് ഇക്കാര്യം പറയുന്നത്.
ആരും മരണപെട്ടില്ല, ആർക്കും ഗുരുതര പ്രശ്നങ്ങളില്ല, ആരെയും ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടിവന്നില്ല. മൂന്നാം ഘട്ട പരീക്ഷ ണങ്ങളിൽ ലോകത്ത് ഒരു കൊറോണ വാക്സിന്‍റെ ആദ്യ വിശകല നത്തിലാണ് ഈ വിവരം പറയുന്നത്. അടിയന്തിര ഉപയോഗത്തിന് മറ്റു ചില വാക്സിനുകൾക്ക് ചില രാജ്യങ്ങൾ അനുമതി നൽകിയി ട്ടുണ്ടെങ്കിലും, എത്രയും വേഗം ഈ വാക്സിന് അന്തിമാനുമതി ലഭിക്കാൻ ആസ്ട്രസെനക ലോകരാജ്യങ്ങളിലെ റഗുലേറ്റർമാരുമായി ചർച്ച നടത്തി വരുകയാണ്. യുകെയിൽ വാക്‌സിൻ ഉപയോഗിക്കാൻ ഉടൻ തന്നെ അനുമതി ലഭിക്കും. ഇന്ത്യയിൽ സീറം ഇൻസ്റ്റിറ്റ്യൂട്ട് വഴിയാണ് വാക്‌സിൻ വിതരണം ചെയ്യുക. അടിയന്തര ഉപയോഗ ത്തിന് അനുമതി തേടി സീറം റഗുലേറ്ററെ സമീപിച്ചിട്ടുണ്ട്. വാക്സിൻ എടുത്ത യുകെ, ബ്രസീൽ, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളിൽ നിന്നുള്ള 23,745 പേരുടെ വിവരങ്ങൾ വിശകലനം ചെയ്താണ് ലാൻസെറ്റിലെ റിപ്പോർട്ട് വന്നിരിക്കുന്നത്.