മെഡിക്കൽ സൂപ്രണ്ടിന്റെ പിന്തുണയോടെ, രവീന്ദ്രന് കടുത്ത തലവേദനയും കഴുത്തുവേദനയും, നടക്കാൻ പോലും കഴിയില്ലെന്നും, സാവകാശം വേണമെന്നും ചെപ്പടി വിദ്യ.

തിരുവനന്തപുരം / മൂന്നു തവണ നോട്ടീസ് നൽകി എൻഫോഴ്‌സ്‌മെന്റ് വിളിച്ചിട്ടും ചോദ്യം ചെയ്യലിന് ഹാജരാകാതിരുന്ന മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രൻ ഇ ഡി തനിക്കെ തിരെ പെട്ടെന്നൊരു നടപടി എടുക്കാതിരിക്കാൻ പുതിയൊരു അടവുമായി രംഗത്ത്. എൻഫോഴ്‌സ്‌മെന്റിന്റെ ചോദ്യം ചെയ്യലിന് ഹാജരാകാൻ സാവകാശം തേടി മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രൻ ഇ ഡി ക്ക് കത്ത് നൽകിയിരി ക്കുകയാണ്. ചോദ്യം ചെയ്യലിനെത്താൻ രണ്ടാഴ്‌ചത്തെ സമയം വേണമെന്നാണ് രവീന്ദ്രൻ കത്ത് മുഖേന ആവശ്യപ്പെട്ടിട്ടുള്ളത്. തനിക്ക് കടുത്ത തലവേദനയും കഴുത്തുവേദനയുമാണെന്നാണ് രവീന്ദ്രൻ എൻഫോഴ്‌സ്‌മെന്റിന് അയച്ച കത്തിൽ പറയുന്നു.തനിക്ക് നടക്കാൻ കഴിയാത്ത അവസ്ഥയാണെന്നും രവീന്ദ്രൻ കത്തിൽ പറയുന്നുണ്ട്. മെഡിക്കൽ സൂപ്രണ്ടിന്റെ ഇത് സംബന്ധിച്ച ഒരു റിപ്പോർട്ടും രവീന്ദ്രൻ കത്തിനൊപ്പം വെച്ചിട്ടുണ്ട്.
ചോദ്യം ചെയ്യലിന് ഹാജരാകാൻ സമയം ആവശ്യപ്പെട്ട് മൂന്നാം തവണയാണ് സി എം രവീന്ദ്രൻ എൻഫോഴ്സ്‌മെന്റിനെ സമീപിക്കുന്നത്. മൂന്നു തവണ ഹാജരാകാൻ നോട്ടീസ് നൽകിയിട്ടും ബോധപൂർവം രവീന്ദ്രൻ ഹാജരാകാൻ തയ്യാറാകുന്നില്ലെന്നാണ് ഇ ഡി കരുതുന്നത്. ഈ സാഹചര്യത്തിൽ രവീന്ദ്രന്റെ ആരോഗ്യ പ്രശനം സംബന്ധിച്ച് വിദഗ്ധരെ കൊണ്ട് പരിശോധന നടത്താനും ഇ ഡി തീരുമാനിച്ചിരിക്കെയാണ് രവീന്ദ്രന്റെ കത്തിന്റെ രംഗപ്രവേശം ഉണ്ടാവുന്നത്. പല തവണ പല ഒഴിവു കഴിവുകൾ പറഞ്ഞു ഒരു ദേശീയ അന്വേഷണ ഏജൻസിയെ കബളിപ്പിക്കുന്ന നടപടിയാണ് രവീന്ദ്രന്റെ ഭാഗത്ത് നിന്ന് ഇതുവരെ ഉണ്ടായിട്ടുള്ളത്. രവീന്ദ്രന്റെ ഇഷ്ട്ടം പോലെ ആരോഗ്യം വീണ്ടെടുക്കും വരെ കാത്തിരിക്കാൻ ഏതായാലും എൻഫോഴ്സ്‌മെന്റ് തയ്യാറല്ല. ആദ്യം കൊവിഡ് ബാധിച്ചും പിന്നീട് കൊവിഡനന്തര ചികിത്സയുടെ പേരു പറഞ്ഞു മാണ് ഒഴിഞ്ഞതെങ്കിൽ, ഇപ്പോൾ കഴുത്തിനും തലയ്‌ക്കും വേദനയും അനുബന്ധ പ്രശ്‌നങ്ങളുമാണ് രവീന്ദ്രൻ എൻഫോഴ്‌സ്‌മെന്റിനോട് പറയുന്ന കാരണങ്ങൾ എന്നതാണ് രസകരം. ഇന്നലെ മെഡിക്കൽ ബോർഡ് യോഗം ചേർന്നശേഷം അദ്ദേഹത്തെ എം ആർ ഐ സ്‌കാനിംഗിന് വിധേയനാക്കിയിരുന്നു. രവീന്ദ്രന്റെ മറ്റ് ചില പരിശോധനകൾ കൂടി ഇന്ന് നടക്കും എന്നാണ് മെഡിക്കൽ കോളേജിൽ നിന്ന് അറിയുന്നത്. എന്നാൽ മെഡിക്കൽ കോളേജിൽ വി ഐ പി പരിഗണയിൽ മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രനെ ഇ ഡി യുടെ അന്വേഷണത്തിൽ നിന്നും ഒളിച്ചു കളിക്കാൻ മെഡിക്കൽ എത്തിക്സുകൾക്കു വിപരീതമായി അധികൃതർ കൂട്ടുനിൽക്കുന്നതായ ആരോപണം ഉയരുന്നതിനിടെ ഇക്കാര്യത്തിൽ അനുഗ്രഹാശിസുകൾ നൽകുന്നവർക്കെതിരെ ചില നടപടികൾക്ക് ഒരു വശത്ത് നീക്കം നടക്കുന്നുണ്ട്.