CrimeEditor's ChoiceKerala NewsLatest NewsLocal NewsNationalNews
കരിപ്പൂരിൽ 73 ലക്ഷം രൂപ വില വരുന്ന സ്വർണം പിടിച്ചു.

കരിപ്പൂർ/ അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച 1451 ഗ്രാം സ്വർണ്ണം എയർ കസ്റ്റംസ് ഇന്റലിജൻസ് വിഭാഗം കരിപ്പൂരിൽ പിടികൂടി. കഴിഞ്ഞ ദിവസം വിമാനമിറങ്ങിയ 2 യാത്രക്കാരിൽ നിന്നാണ് എയർ കസ്റ്റംസ് ഇന്റലിജൻസ് വിഭാഗം സ്വര്‍ണം പിടികൂടിയത്.
സ്പൈസ് ജറ്റ് വിമാനത്തിൽ ജിദ്ദയിൽ നിന്നെത്തിയ മലപ്പുറം സ്വദേശി ഫൈസലിൽ നിന്ന് 1397 ഗ്രാം സ്വർണ്ണവും എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാനത്തിൽ ദുബൈയിൽ നിന്ന് എത്തിയ കോഴിക്കോട് കക്കട്ടിൽ സ്വദേശി ആഷിഫിന്റെ പക്കൽ നിന്ന് 54 ഗ്രാം സ്വർണവുമാണ് പിടികൂടി യത്. വിപണിയിൽ 73 ലക്ഷം രൂപ വില വരുന്ന സ്വർണമാണ് പിടികൂ ടിയിരിക്കുന്നത്.