Editor's ChoiceKerala NewsLatest NewsLocal NewsNationalNews

തദ്ദേശ തെരഞ്ഞെടുപ്പില്‍ രണ്ടാംഘട്ട പോളിങ്ങിൽ 76.38% പോളിങ്.

തിരുവനന്തപുരം/ തദ്ദേശ തെരഞ്ഞെടുപ്പില്‍ കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, വയനാട് ജില്ലകളിൽ നടന്ന രണ്ടാംഘട്ട പോളിങ്ങി ൽ 76.38% പോളിങ് രേഖപ്പെടുത്തി. കോട്ടയം – 73.91, എറണാകുളം- 77.13, തൃശൂർ – 75.03, പാലക്കാട്- 77.97, വയനാട് – 79.46 എന്നിങ്ങനെ യാണു ജില്ലകളിലെ പോളിങ് നിരക്ക്. കൊച്ചി കോർപ്പറേഷനിൽ 62.01, തൃശൂർ കോർപ്പറേഷനിൽ 63.77 ശതമാനം വീതവും വോട്ട് രേഖപ്പെടു ത്തിയതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു. അഞ്ചു ജില്ലകളിലെ 451 തദ്ദേശ സ്ഥാപനങ്ങളിലെ 8116 വാർഡുകളിലേക്കുള്ള വോട്ടെടുപ്പ് ആണ് നടന്നത്.

എൽഡിഎഫ് ചരിത്ര വിജയം നേടുമെന്ന് സിപിഐ സംസ്ഥാന സെക്രട്ട റി കാനം രാജേന്ദ്രനും, വടക്കൻ ജില്ലകളിൽ കോൺഗ്രസ് വട്ടപ്പൂജ്യമാ യിരിക്കുമെന്നു ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രനും, എൽ ഡി എഫ് ചരിത്ര വിജയം നേടുമെന്നും യുഡിഎഫും ബിജെപി യും ഒലിച്ചു പോകുമെന്നു മന്ത്രി എ.കെ.ബാലനും, കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ ഭരണത്തിന് എതിരായ ജനവികാരം തിരഞ്ഞെ ടുപ്പിൽ പ്രതിഫലിക്കുമെന്നു മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും പ്രതികരിച്ചിട്ടുണ്ട്. മന്ത്രി എ.സി.മൊയ്തീന് വടക്കാഞ്ചേരി കല്ലംപാറ ബൂത്തിൽ തിരഞ്ഞെടുപ്പ് ആരംഭിക്കുന്നതിന് 5 മിനിറ്റ് മുൻപ് വോട്ടുചെയ്യാൻ ഉദ്യോഗസ്ഥർ സൗകര്യം ചെയ്തു നൽകിയെ ന്നാരോപിച്ചു കോൺഗ്രസ് ബൂത്ത് ഏജന്റ് പരാതി നൽകുകയു ണ്ടായി. വയനാട് ജില്ലയിലെ ബത്തേരിയിൽ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കി ടെ കുഴഞ്ഞുവീണ പൊലീസ് ഉദ്യോഗസ്ഥൻ മരണപെട്ടു. പുത്തൂര്‍ വയല്‍ എആര്‍ ക്യാംപിലെ സീനിയര്‍ സിവി‍ല്‍ പൊലീസ് ഓഫിസറായ ബത്തേരി വാകേരി സ്വദേശി എം.എസ്. കരുണാകരന്‍ (45) ആണ് മരണപെട്ടത്. സുനിത യാണ് ഭാര്യ. മകള്‍,കീര്‍ത്തന.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button