Kerala NewsNews
പാലക്കാട് പത്താം ക്ലാസ് വിദ്യാർത്ഥിനിയെ ക്വാറിയിൽ മരിച്ച നിലയിൽ കണ്ടെത്തി.

പാലക്കാട് ജില്ലയിലെ തൃത്താലയിൽ കെ.ബി മേനോൻ ഹയർ സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയെ ക്വാറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ആലൂർ കള്ളന്നൂർ വീട്ടിൽ മണിയുടെ മകൾ വൃന്ദയാണ് മരണപ്പെട്ടത്. രാവിലെ വീടിനടുത്തുള്ള കരിങ്കൽ ക്വാറിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. വീട്ടുകാരുമായി വഴക്കിട്ടതിനെ തുടർന്നുള്ള മനോവിഷമത്തിൽ ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം എന്നാണു തൃത്താല പോലീസ് പറയുന്നത്. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.തൃത്താല പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിവരുന്നു.