സ്വർണക്കടത്ത് കേസ് പ്രതികളെ ജയിൽ ഉദ്യോഗസ്ഥന്മാരുടെ സാന്നിധ്യമില്ലാതെ ചോദ്യം ചെയ്യാൻ അനുമതി തേടി.

കൊച്ചി/ സ്വർണക്കടത്ത് കേസ് പ്രതികളെ ജയിലിൽ ജയിൽ ഉദ്യോഗ സ്ഥന്മാരുടെ സാന്നിധ്യമില്ലാതെ ചോദ്യം ചെയ്യാൻ അനുമതി തേടി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) കോടതിയിൽ അപേക്ഷ നൽകി. ഉദ്യോഗസ്ഥന്മാരുടെ സാന്നിധ്യമില്ലാതെ മൂന്നു ദിവസം ചോദ്യം ചെയ്യാൻ അനുവദിക്കണമെന്നാണ് ഇ ഡി ആവശ്യപെട്ടിരിക്കുന്നത്. ഉന്നതരുടെ പങ്ക് സംബന്ധിച്ച കസ്റ്റംസ് ചോദ്യം ചെയ്യലിൽ പ്രതികളി ൽനിന്നു കൂടുതൽ വിവരങ്ങൾ ലഭിച്ച സാഹചര്യത്തിലാണ് കസ്റ്റംസ് ചോദ്യം ചെയ്യൽ അപേക്ഷ നൽകിയത്. ഹർജി പരിഗണിക്കുന്നത് കോടതി തിങ്കളാഴ്ചത്തേക്ക് മാറ്റി. സ്വർണക്കടത്തിൽ കൂടുതൽ ഉന്നതർ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് സ്വപ്നയുടെയും സരിത്തിന്റെയും മൊഴി കളുടെ അടിസ്ഥാനത്തിൽ ഇഡിയുടെ കരുതുന്നത്. ഉന്നതരുടെ പേരു കൾ വെളിപ്പെടുത്തരുത് എന്ന് ആവശ്യപ്പെട്ട് ചിലർ ജയിലിലെത്തി തന്നെ ഭീഷണിപ്പെടുത്തിയതായി സ്വപ്ന അഭിഭാഷകൻ മുഖേന കോടതിയെ അറിയിച്ചിരുന്നതാണ്. സ്വപ്നയും സരിത്തും കോടതി യിൽ രഹസ്യമൊഴിയും നൽകിയിട്ടുണ്ട്. ഇതെല്ലാം കണക്കിലെ ടുത്താണ് അന്വേഷണ സംഘത്തിന്റെ നീക്കം ഉണ്ടായിരിക്കുന്നത്.
അതേസമയം, ജയിലിലെ ചോദ്യം ചെയ്യലുകൾ നടക്കുമ്പോൾ ജയിൽ ഉദ്യോഗസ്ഥർ ഉണ്ടാവുന്നത് കേസിന്റെ രഹസ്യ സ്വഭാവം നഷ്ട്ടപ്പെടുത്തുന്നതിനൊപ്പം, വസ്തുതകൾ തുറന്നു പറയുവാൻ പ്രതികൾക്കും കഴിയാത്ത അവസ്ഥയാണ് നിലവിലുള്ളത്. സംസ്ഥാന ഭരണ നേതൃത്വവുമായി ബന്ധപ്പെട്ട കേസായി കള്ളക്കടത്ത് മാറിയ സാഹചര്യത്തിൽ ചോദ്യം ചെയ്യലുകൾ നടക്കുന്നിടത്തൊക്കെ ഉന്നതരുടെ ചരക്കാത്തുകളും , കണ്ണുകളുമാണ് ഉണ്ടാകാറുള്ളത് അന്വേഷണത്തെ ബാധിക്കുന്ന അവസ്ഥയിലായിരിക്കുകയാണ്.