Editor's ChoiceHealthKerala NewsLatest NewsLocal NewsNationalNews

അലോപ്പതി ഡോക്ടര്‍മാര്‍ രോഗികളെ വലച്ചു.

അലോപ്പതി ഡോക്ടര്‍മാര്‍ രോഗികളെ വലച്ചു.

തിരുവനതപുരം/ ആയുര്‍വേദ ഡോക്ടര്‍മാര്‍ക്ക് ശസ്ത്രക്രിയാനുമതി നല്‍കിയതിനെതിരെ അലോപ്പതി ഡോക്ടര്‍മാര്‍ നടത്തുന്ന സമരം സര്‍ക്കാര്‍- സ്വകാര്യ ആശുപത്രികളിലെ ഒപി പ്രവര്‍ത്തനം സ്ഥാപി പ്പിച്ചു. മുന്‍കൂട്ടി നിശ്ചയിച്ച സര്‍ജറികളും നടത്തുന്നില്ല. ദൂരസ്ഥല ങ്ങളില്‍ നിന്ന് അതിരാവിലെ മുതൽ ആശുപത്രികളിൽ എത്തിയ രോഗികൾ മണിക്കൂറുകളോളം കാത്തിരുന്നിട്ടും ഡോക്ടര്‍മാരെ കാണാനാകാതെ മടങ്ങുകയായിരുന്നു. മിക്ക രോഗികളും ആശുപ ത്രികളില്‍ എത്തിയ ശേഷമാണ് ഡോക്ടർമാരുടെ സമരത്തെക്കുറിച്ച് അറിഞ്ഞത്. മെഡിക്കല്‍ കോളജുകളില്‍ എത്തിയവരാണ് വലഞ്ഞ വരില്‍ അധികവും.
സമരത്തിന്റെ ഭാഗമായി ഡോക്ടര്‍മാര്‍ രാജ്ഭവന് മുന്നില്‍ പ്രതിഷേ ധ ധര്‍ണയും നടത്തി. ആയുർവേദ ഡോക്ടർമാർക്ക് ശാസ്ത്രക്കുള്ള നൽികിയ അനുമതി കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ചില്ലെങ്കില്‍ സമരം ശക്തമാക്കുമെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞിട്ടുള്ളത്. സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ക്ക് പുറമേ സ്വകാര്യ മേഖലയിലെ ഡോക്ടര്‍മാരും സമരത്തില്‍ പങ്കെടുക്കുകയുണ്ടായി. ഗുരുതരാവസ്ഥയില്‍ എത്തി യവർക്കും, അടിയന്തര ശ്രദ്ധ വേണ്ടവര്‍ക്കും ചികിത്സ ഉറപ്പാക്കി യിട്ടുണ്ടെന്നാണ് ഡോക്ടര്‍മാരുടെ സംഘടനാ നേതാക്കള്‍ പ്രതി കരിച്ചിട്ടുള്ളത്.

സമരത്തിന് കെ.ജി.എം.സി.ടി.എ അടക്കമുള്ള വിവിധ സംഘടനകള്‍ പിന്തുണ നല്‍കിയിരുന്നു. കോട്ടയത്തൊഴികെ മറ്റ് മെഡിക്കല്‍ കോളേജുകളില്‍ രാവിലെ ഒ.പി ടിക്കറ്റ് നല്‍കിയിരുന്നെങ്കിലും, രോഗികളെ പരിശോധിക്കാന്‍ ഡോക്ടര്‍മാരെത്തിയില്ല. തിരുവ നന്തപുരം മെഡിക്കൽ കോളേജിൽ അടിയന്തര കോവിഡ് ചികിത്സകൾക്ക് മുടക്കമുണ്ടാകാത്തിരുന്നത്. കോഴിക്കോട് ചില ഒ.പികളില്‍ പരിശോധന പൂര്‍ണമായും മുടങ്ങിയെങ്കിലും ചില ഒ.പികളില്‍ ജൂനിയര്‍ ഡോക്ടര്‍മാര്‍ മാത്രം പരിശോധനക്കെത്തി. കോട്ടയത്ത്‌ പണിമുടക്ക് അറിയാതെ ഇടുക്കി ആലപ്പുഴ ജില്ലകളിൽ നിന്നടക്കം വന്ന രോഗികൾ ദുരിതത്തിലായി. ഒ.പി ബിൽഡിംഗിന് ഉള്ളിലേക്ക് പോലും രോഗികളെ പ്രവേശിപ്പിച്ചില്ല. ഇതു മൂലം വയസ്സായ രോഗികൾ ഇരിക്കാൻ പോലും ഇടമില്ലാതെ ദുരിതത്തിലാവുകയായിരുന്നു. മലപ്പുറം ജില്ലയിൽ ഒ.പികൾ പൂർണമായും സ്തംഭിച്ചു. ഇവിടെ ചിലഅടിയന്തര ശാസ്ത്രകിയകൾ മാത്രം നടന്നു. ആയുർവേദ പോസ്റ്റ് ഗ്രാജുവേറ്റുകള്‍ക്ക് വിവിധ തരം ശസ്ത്രക്രിയകൾ ചെയ്യാമെന്ന സെൻട്രൽ കൗൺസിൽ ഓഫ് ഇന്ത്യൻ മെഡിസിന്‍റെ ഉത്തരവിനെതിരെയാണ് അലോപ്പതി ഡോക്ടർമാർ പ്രതിഷേധിക്കുന്നത്. സമരത്തിനെതിരെ ആയുര്‍വേദ ഡോക്ടര്‍മാരുടെ സംഘടന രംഗത്ത് വന്നിട്ടുണ്ട്. ഇന്ന് ആയുർവേദ സംഘടനകളുടെ നേതൃത്വത്തിൽ ആരോഗ്യ സംരക്ഷണ ദിനമായി ആചരിക്കുകയാണ്. അതിന്‍റെ ഭാഗമായി ഇന്ന് പരിശോധന സമയം ആയുർവേദ ഡോക്ടർമാർ വര്‍ധിപ്പിച്ചിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button