കരിങ്കൽക്വാറിയിൽ മണ്ണിടിച്ചിൽ, ടിപ്പര്‍ ഡ്രൈവര്‍ വാഹനത്തിനുള്ളിൽ കുടുങ്ങി മരണപെട്ടു.

കൽപ്പറ്റ / വയനാട് ജില്ലയിലെ വടുവഞ്ചാലിലെ കടച്ചിക്കുന്നിൽ കരിങ്ക ൽ ക്വാറിയിൽ മണ്ണിടിച്ചിൽ ഉണ്ടായി ടിപ്പര്‍ ഡ്രൈവര്‍ വാഹനത്തി നുള്ളിൽ കുടുങ്ങി മരണപെട്ടു. ടിപ്പർ ലോറിയുടെ ഡ്രൈവർ മാനന്തവാടി പിലാക്കാവ് അടിവാരം സ്വദേശി സില്‍വസ്റ്ററാണ് മരണപ്പെട്ടത്.
വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു അപകടം. സിൽവസ്റ്റർ ഓടിച്ചിരുന്ന ലോറിക്ക് മുകളിൽ വലിയ പാറ വന്ന് പതിക്കുകയായിരുന്നു. പാറ സ്ഫോടക വസ്തു ഉപയോഗിച്ച് പൊട്ടിച്ച് ലോറിയുടെ മുൻഭാഗം ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് വെട്ടിപ്പൊളിച്ചാണ് ഡ്രൈവറുടെ മൃതദേഹം പുറത്തെടുക്കുന്നത്. രണ്ട് തവണ പഞ്ചായത്ത് അനുമതി നിഷേധിച്ച ഇവിടുത്തെ ക്വാറി ഹൈ ക്കോടതിയെ സമീപിച്ച് പ്രവർത്തനാനുമതി വാങ്ങുകയായിരുന്നു. ക്വാറിയുടെ പ്രവർത്തനം മൂലം പ്രദേശവാസികൾക്കുണ്ടാകുന്ന ദുരിതത്തെ കുറിച്ച് നിരവധി പത്രമാധ്യമങ്ങളിൽ നേരത്തെ വാർ ത്തകൾ വന്നിരുന്നതാണ്. ഹൈക്കോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ ക്വാറി പ്രവർത്തനം വീണ്ടും ആരംഭിച്ചതോടെ അൻപതോളം കുടുംബങ്ങൾ വീടുകൾ ഉപേക്ഷിച്ചു പോകേണ്ട അവസ്ഥയിലായിരിക്കുമ്പോഴാണ് ഇപ്പോൾ ഇവിടെ മണ്ണിടിച്ചിൽ ഉണ്ടായിരിക്കുന്നത്. രണ്ട് തവണ പഞ്ചായത്ത് അനുമതി നിഷേധിച്ച ക്വാറി, പിന്നീട് ഹൈക്കോടതി ഉത്തരവിനെതുടര്‍ന്നാണ് തുറന്ന് പ്രവര്‍ത്തിച്ചത്. ക്വാറി പ്രവര്‍ത്തനം തുടങ്ങി ദിവസങ്ങള്‍ മാത്രം പിന്നിട്ടപ്പോൾ തന്നെ നിരവധി വീടുകള്‍ക്കാണ് ഇവിടെ കേടുപാടുകൾ സംഭവിച്ചിരിക്കുന്നത്.