CrimeEditor's ChoiceKerala NewsLatest NewsLocal NewsNews

കൊട്ടിയത്ത് 93 കാരൻ എട്ടുവയസുകാരിയെ പീഡിപ്പിച്ചു, അറസ്റ്റിലായി.

കൊല്ലം / എട്ടുവയസുകാരിയെ പീഡിപ്പിച്ച കേസിൽ 93 കാരനെതീരെ കൊട്ടിയത്ത് പോക്സോ കേസിൽ പൊലീസ് അറസ്റ്റ് ചെയ്തു. മുഖത്തല കിഴവൂർ കുന്നുവിള വീട്ടിൽ കാസിംകുഞ്ഞാണ് അറസ്റ്റി ലായിരിക്കുന്നത്. കൊവിഡ് പരിശോധന കഴിഞ്ഞ പ്രതി ശാരീരിക അസ്വസ്ഥതകൾ പ്രകടിപ്പിച്ചതിനെ തുടർന്ന് ഇപ്പോൾ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. വീടിനടുത്ത് ട്യൂഷൻ പഠിക്കാനെത്തിയ ബാലികയെ ആണ് 93 കാരൻ ശാരീരികമായി ഉപദ്രവിച്ചത്. മറ്റൊരു ജില്ലയിൽ താമസിക്കുന്ന മാതാവിന്റെയടുത്ത് കുട്ടി എത്തിയപ്പോ ഴാണ് പീഡനവിവരം അറിയാനായത്. ശാരീരിക അസ്വസ്ഥതകളും പനിയും പ്രകടിപ്പിച്ച കുട്ടിയെ ആശുപത്രിയിലെത്തിച്ച് പരിശോധി ച്ചപ്പോഴാണ് പീഡനം നടന്നതായി കണ്ടെത്തിയിരിക്കുന്നത്. തുടർന്ന് മാതാവ് ചൈൽഡ് ലൈൻ പ്രവർത്തകർക്ക് പരാതി നൽകുക യായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button