Editor's ChoiceKerala NewsLatest NewsLocal NewsNews
ബി ജെ പി സ്ഥാനാർത്ഥിക്ക് കോടഞ്ചേരിയിൽ കാട്ടുപന്നിയുടെ കുത്തേറ്റു.

കോഴിക്കോട് / ബി ജെ പി സ്ഥാനാർത്ഥിക്ക് കോടഞ്ചേരിയിൽ കാട്ടു പന്നി കുത്തി പരിക്കേറ്റു. കോടഞ്ചേരി പഞ്ചായത്തിലെ പത്തൊമ്പതാം വാർഡ് സ്ഥാനാർത്ഥി വാസു കുഞ്ഞനാണ് കാട്ടുപന്നി കുത്തിയതിനെ തുടർന്ന് പരിക്കേറ്റു നെല്ലിപൊയിലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സ്ഥാനാർത്ഥി സഞ്ചരിച്ചിരുന്ന ബൈക്ക് പന്നി കുത്തി വീഴ്ത്തി. പുലർച്ചെ ആയിരുന്നു സംഭവം. രാവിലെ പോളിംഗ് ബൂത്തിലേക്ക് പോകുന്നതിനിടെ ചൂരമുണ്ട കണ്ണോത്ത് റോഡിൽ വച്ചാണ് വാസുകുഞ്ഞിന് നേരെ കാട്ടുപന്നിയുടെ ആക്ര മണമുണ്ടാവുന്നത്.