ഗൂഗിൾ നയം മാറ്റുന്നു, സൗജന്യ ക്ലൗഡ് സ്റ്റോറേജ് നിർത്തുകയാണ്, ജിമെയിൽ അക്കൗണ്ടുകൾ ഡിലീറ്റ് ചെയ്യും..

ഗൂഗിൾ സൗജന്യ ക്ലൗഡ് സ്റ്റോറേജ് പോളിസിയിൽ മാറ്റം വരുത്തുന്നു. ഇതിന്റെ മുന്നറിയിപ്പായി കഴിഞ്ഞ ദിവസങ്ങളിൽ ജിമെയിൽ അക്കൗണ്ടുള്ളവരെ ഇക്കാര്യം സന്ദേശം വഴി അറിയിക്കുകയുണ്ടായി. ടെക്‌ലോകത്ത് മുഖ്യമായ വാർത്തയായി മാറിയിരിക്കുകയാണ് 2021 ജൂൺ 1 മുതൽ ഗൂഗിൾ കൊണ്ടുവരാനിരിക്കുന്ന പുതിയ മാറ്റങ്ങൾ. നിർജീവമായ ജിമെയിൽ അക്കൗണ്ടുകൾ പുതിയ തീരുമാനപ്രകാരം ഡിലീറ്റ് ചെയ്യപ്പെടും. സൗജന്യ സ്റ്റോറേജിനു പരിധി നിശ്ചയിക്കു കായും, കൂടുതൽ സ്റ്റോറേജിന് പണം നൽകുകയെന്നത് അടക്കം ലാഭം ലക്‌ഷ്യം വെക്കുന്ന മാറ്റങ്ങളാണ് ഗൂഗിൾ നടപ്പാക്കാൻ ഉദ്ദേശിക്കുന്നത്. എന്നാൽ സ്റ്റോറേജ് അലക്ഷ്യമായി ഉപയോഗിക്കാതെ കൃത്യമായി ഉപയോഗപ്പെടുത്തുകയും ആവശ്യക്കാർക്ക് ലഭ്യമാക്കുകയും ചെയ്യണമെന്ന ഓർമപ്പെടുത്തലാണ് പോളിസി മാറ്റമെന്നാണ് ഗൂഗിൾ പറഞ്ഞിട്ടുള്ളത്.
ഗൂഗിൾ ഉപയോഗിക്കുന്ന ഉപയോക്താവിന് 15 ജിബി ക്ലൗഡ് സ്റ്റോറേജ് സ്പേസ് കമ്പനി വക സൗജന്യമായിരുന്നു. ഒരു ശരാശരി യൂസറിനെ സംബന്ധിച്ചിടത്തോളം അതു വർഷങ്ങളോളം ഉപയോഗിക്കാവുന്ന സ്റ്റോറേജ് സ്പേസ് ആണ്. മൈക്രോസോഫ്റ്റ്, ആപ്പിൾ പോലുള്ള മറ്റു ഭീമൻ കമ്പനികളെ വെച്ച് നോക്കിയാൽ ഈ സ്റ്റോറേജ് വളരെ വലുതാണ്. ഉപയോക്താവിന്റെ ജിമെയിൽ, ഗൂഗിൾ ഡ്രൈവ് എന്നിവയിൽ സേവ് ചെയ്യപ്പെടുന്ന വിഡിയോകളും ഫോട്ടോകളും ഡോക്യുമെന്റുകളും ഉൾപ്പെടെയുള്ള ഫയലുകൾ സൂക്ഷിക്കാനാണ് ഈ 15 ജിബി നൽകുന്നത്. ഗൂഗിൾ ഡോക്സ്, ഫോംസ്, ഷീറ്റ്സ്, ഡ്രോയിങ്സ്, സ്‌ലൈഡ്സ്, ജാംബോർഡ് എന്നിങ്ങനെ ഒട്ടേറെ സേവനങ്ങളാണ് ഉപയോക്താക്കൾക്കായി സേർച്ച് എൻജിൻ ഭീമന്‍ നൽകി വന്നിരുന്നത്. ഇവയിലെല്ലാം സൃഷ്ടിക്കപ്പെടുന്ന ഫയലുകൾ ഗൂഗിൾ ഡ്രൈവിലേക്കു മാറ്റുമ്പോൾ കമ്പനി നൽകിയ 15 ജിബി സൗജന്യ സ്റ്റോറേജിലാണ് ഏവരും സൂക്ഷിച്ചു വന്നിരുന്നത്.
5 വർഷങ്ങൾക്ക് മുന്നെയാണ് പരിധിയില്ലാതെ ഫോട്ടോകൾ സൂക്ഷിച്ചുവയ്ക്കാമെന്ന വാഗ്‌ദാനം ഗൂഗിൾ നൽകുന്നത്.ഇതിന്റെ ഭാഗമായി 2015 മേയിൽ ‘ഗൂഗിൾ ഫോട്ടോസ്’ സേവനം ആരംഭിച്ചു. മുന്നേ നൽകിയിരുന്ന 15 ജിബി സൗജന്യ സ്റ്റോറേജ് പരിധിയിൽ ഗൂഗിൾ ഫോട്ടോസിനെ ഉൾപ്പെട്ടിരുന്നില്ല. അതിന്റെ ഫലമായി ഉയർന്ന ക്വാളിറ്റി വിഡിയോകളും ഫോട്ടോകളും അൺലിമിറ്റഡായി സൂക്ഷിക്കാൻ ഗൂഗിൾ ഫോട്ടോസ് ഇപ്പോഴും തയ്യാറായിരുന്നു. ക്വാളിറ്റി നഷ്ടപ്പെടാതിരിക്കാൻ കംപ്രസ് ചെയ്തായിരുന്നു വിഡിയോകളും ഫോട്ടോകളും ഫോട്ടോസ് ആപ്പിൽ അൺലിമിറ്റഡാ യി സൂക്ഷിചു വന്നിരുന്നത്. നിലവിൽ പല മൊബൈൽ ഫോണുക ളിലും ചിത്രങ്ങളും വിഡിയോകളും നേരിട്ട് ഗൂഗിൾ ഫോട്ടോസിലേ ക്കാണു സേവ് ആവുക. സ്റ്റോറേജ് അൺലിമിറ്റഡാ യതിനാൽ ഫോണിലെത്തുന്ന സകല ഡിജിറ്റൽ ആക്രികളും സൂക്ഷിക്കേണ്ട ചുമതല ഗൂഗിള്‍ ഫോട്ടോസിനെ ഏവരും അടിച്ചേൽപ്പിക്കുക യുമായിരുന്നു.
പുതിയ പോളിസി മാറ്റം പ്രകാരം ഇനി അത് നടക്കില്ല. 2021 ജൂൺ 1 മുതൽ അനാവശ്യ ഫോട്ടോകളും വിഡിയോകളുമായി ഗൂഗിൾ ഫോട്ടോസിന്റെ പടി ചവിട്ടരുതെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത് . ഗൂഗിൾ ഫോട്ടോസിൽ ജൂൺ 1 മുതൽ അൺലിമിറ്റഡ് സൗജന്യ സ്റ്റോറേജ് സ്പേസ് ഉണ്ടാകില്ല. ജിമെയിൽ അക്കൗണ്ട് ആരംഭിക്കു മ്പോൾ ലഭിക്കുന്ന 15 ജിബി സൗജന്യ ക്ലൗഡ് സ്റ്റോറേജിലേക്കായിരിക്കും ഗൂഗിൾ ഫോട്ടോസിൽ സേവ് ചെയ്യുന്ന ഫയലുകളും ജൂൺ ഒന്നിനു ശേഷം സൂക്ഷിക്കപ്പെടുന്നത്. എത്രവേണമെങ്കിലും ഫോട്ടോകളും വിഡിയോകളും ഗൂഗിൾ ഫോട്ടോസ് ആപ്പിൽ സൂക്ഷിക്കാമെന്ന രീതിക്ക് ഔദ്യോഗികമായി ത്തന്നെ തിരശീല ഇട്ടിടുകയാണ്. ഗൂഗിള്‍ ഫോട്ടോസ് ജിമെയിൽ ഗൂഗിള്‍ ഡ്രൈവ് തുടങ്ങിയവയിലെ ഫയലുകലും ഇനി ഈ സൗജന്യ ക്ലൗഡ് സ്റ്റോറേജിൽ ഒതുക്കിവെക്കണം എന്നാണ് കമ്പനി പറഞ്ഞിരിക്കുന്നത്.
100 കോടിയിലേറെ ഉപയോക്താക്കൾ ആണ് ഗൂഗിളിന്റെ ഓരോ സേവനങ്ങൾക്കുമുള്ളത്. എല്ലാവർക്കും സൗജന്യമായി ക്ലൗഡ് സ്റ്റോറേജ് നൽകുകയെന്നത് ഇനി പ്രായോഗികമല്ല എന്ന് ഗൂഗിൾ വിലയിരുത്തുന്നു. ലോക്‌ഡൗണിനു പിന്നാലെ ഇന്റർനെറ്റ് ഉപയോഗം കൂടിയതോടെയാണ് ഡേറ്റ ഉപയോഗം വർധിച്ചി രിക്കുന്നത്. അതിനനുസരിച്ച് ഉപയോക്താക്കൾക്ക് സ്റ്റോറേജ് സ്പേസും ആവശ്യമായി വരുന്നുണ്ട്. ജിമെയിൽ, ഗൂഗിൾ ഡ്രൈവ്, ഗൂഗിള്‍ ഫോട്ടോസ് എന്നിവയിലേക്ക് മാത്രം ദിനംപ്രതി 43 ലക്ഷം ജിബി കണ്ടെന്റ് അപ്‌ലോഡ് ചെയ്യപ്പെടുന്നുണ്ടെന്നും ഈ സാഹചര്യത്തിൽ യഥാർഥ ആവശ്യക്കാർക്ക് മികച്ച രീതിയിൽ സ്റ്റോറേജ് സേവനം ലഭ്യമാക്കേണ്ടത് അത്യാവശ്യമായതിനാൽ പോളിസി മാറ്റം വരുത്തണമെന്നുമാണ് ഗൂഗിളിന്റെ വാദം.
നിലവിൽ എല്ലാവരും ഉപയോഗിക്കുന്ന ഓഫർ പ്രകാരമുള്ള ഡേറ്റ കഴിയുമ്പോൾ ആഡോൺ പാക്കേജുകൾ ചെയ്യാറുണ്ട്. അത് തന്നെയാണ് ഇനി ഗൂഗിളിന്റെ കാര്യത്തിലും സംഭവിക്കുക. ഇപ്പോൾ നൽകിയിരിക്കുന്ന സൗജന്യ 15 ജിബി അവസാനിച്ചാൽ പണം നൽകി അധിക സ്റ്റോറേജ് വാങ്ങുക മാത്രമാണ് ഉപയോക്താവിനു തന്നിരി ക്കുന്ന ഓപ്ഷൻ. അതിനായി ഗൂഗിളിനൊരു പ്രോഗ്രാം– ഗൂഗിൾ വൺ ഉണ്ട്. ഇതിലേക്ക് കൂടുതൽ ഉപയോക്താക്കളെ എത്തിക്കാനുള്ള നീക്കം കൂടിയാണ് സൗജന്യ സ്റ്റോറേജ് അവസാനി പ്പിക്കുന്നതിലൂടെ ഗൂഗിൾ ഉദ്ദേശിക്കുന്നത്. ഗൂഗിൾ വൺ പദ്ധതി പ്രകാരം മാസം 130 രൂപയ്ക്ക് 100 ജിബി ലഭ്യമാക്കും. മാസം 210 രൂപ നൽകിയാൽ 200 ജിബി സ്റ്റോറേജും ലഭിക്കും. 6500 രൂപയ്ക്ക് മാസം 20 ടിബി സ്പേസ് നൽകുന്നതുൾപ്പെടെയുള്ള പാക്കേജുകളും ലഭ്യമാണ്. ഇപ്പോൾ ഗൂഗിൾ വൺ സേവനം ഉപയോഗിക്കുന്നവരെ ഇത് യാതൊരു വിധത്തിലും ബാധിക്കുകയുമില്ല.
ഇക്കാര്യത്തിൽ ഗൂഗിള്‍ പിക്സൽ 1–5 സീരീസ് ഫോണുകൾ ഉപയോഗിക്കുന്നവരും ആശങ്കപ്പെടേണ്ടതില്ല. പുതിയ നയം ഇവർക്ക് ബാധകമല്ല. അവയിലെ ഗൂഗിൾ ഫോട്ടോസ് ആപ്പിൽ ജൂൺ ഒന്നിനു ശേഷവും ചിത്രങ്ങളും വിഡിയോകളും ഉയർന്ന ക്വാളിറ്റിയിൽ അൺലിമിറ്റഡായി സേവ് ചെയ്യാവുന്നതാണ്. ഭൂരിപക്ഷം ഉപയോക്താക്കളെയും പുതിയ നയംമാറ്റം കാര്യമായി ബാധിക്കി ല്ലെന്നാണ് കമ്പനി അവകാശപ്പെടുന്നത്. അടുത്ത മൂന്നു വർഷത്തേക്ക് സൗജന്യ ക്ലൗഡ് സ്റ്റോറേജിൽ സൂക്ഷിക്കാനുള്ളത്ര ഫയലുകളേ 80% വരുന്ന ഉപയോക്താക്കളും സൃഷ്ടിക്കുന്നുള്ളൂ വെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. ശേഷിക്കുന്ന 20% പേർ മാത്രമേ അതിവേഗം 15 ജിബി എന്ന സൗജന്യ സ്റ്റോറേജ് സ്പേസ് ഉപയോഗിച്ചു തീർക്കാൻ സാധ്യതയുള്ളൂ.
ഇനിയൂസറിനെ ഇത് എങ്ങനെ ബാധിക്കുമെന്ന് ചോദിച്ചാൽ ഏതു ഡിവൈസ് നോക്കിയാലും അതിൽ ഏറ്റവും കൂടുതൽ സ്റ്റോറേജ് സ്പേസ് വേണ്ടിവരുന്നത് വിഡിയോകൾക്കും ഫോട്ടോകൾക്കുമാണ്. വാട്‌സാപ് ഇമേജുകളുടെ ഓട്ടോഡൗൺലോഡ് കൂടിയാകുന്നതോടെ പല ഫോണുകളിലും അതിവേഗം സ്റ്റോറേജ് സ്പേസ് കഴിയും . അപ്പോൾ ഒരേയൊരു മാർഗം ചിത്രങ്ങളും വിഡിയോകളുമെല്ലാം ഗൂഗിൾ ഫോട്ടോസ് പോലുള്ള ആപ്പുകളിലേക്കു മാറ്റുകയെന്നതാണ്. എന്നാൽ 15 ജിബി എന്ന പരിധി വരുന്നതോടെ ആ പ്രതീക്ഷയും അവസാനിക്കും. മറ്റ് പല ആപ്പുകളും ഫോട്ടോകൾ സേവ് ചെയ്തു സൂക്ഷിക്കാൻ അവസരം ഒരുക്കുന്നുണ്ടെങ്കിലും അതൊന്നും ഗൂഗിളിന്റെയത്ര വരുന്നതല്ല. 15 ജിബിയിൽ കൂടുതൽ സ്പേസ് വേണമെങ്കിൽ ഇനി ഗൂഗിൾ വൺ പോലുള്ള സേവനങ്ങളെടുത്ത്, സ്റ്റോറേജ് സ്പേസ് വാങ്ങി ഉപയോഗിക്കുക മാത്രമേ വഴിയുള്ളു .
ഇപ്പോഴത്തെ അവസ്ഥയിൽ പേടിക്കാനില്ലെന്നു കരുതാം .കാരണം ജൂൺ 1 വരെ ഗൂഗിൾ ഫോട്ടോസിലെ അൺലിമിറ്റഡ് സേവനം ഗൂഗിൾ പഴയതുപോലെയാണ് . അതുവരെ സേവ് ചെയ്യപ്പെട്ട വിഡിയോകളും ഫോട്ടോകളും ഡിലീറ്റ് ചെയ്യപ്പെടുകയും ഇല്ല. ഫയലുകളെല്ലാം ഗൂഗിൾ ഫോട്ടോസിൽ സുരക്ഷിതമായിരിക്കും. എന്നാൽ 2021 മേയ് 31നു ശേഷം ഓരോ ജിമെയിൽ അക്കൗണ്ടിനും 15 ജിബി ക്ലൗഡ് സ്റ്റോറേജ് സ്‌പേസ് മാത്രമേകിട്ടുകയുള്ളു. സൗജന്യ 15 ജിബിയിൽ അതുവരെ സേവ് ചെയ്യപ്പെട്ടിട്ടുള്ള ഫയലുകൾക്കും ഡോക്യുമെന്റുകൾക്കുമൊന്നും കുഴപ്പം സംഭവിക്കില്ല, എല്ലാം ക്ലൗഡ് സ്റ്റോറേജിൽ ഭദ്രമാണ് എങ്കിലും ജൂൺ ഒന്നു മുതൽ എല്ലാം വീണ്ടും ആദ്യം മുതൽ തുടങ്ങുമെന്നു മാത്രം. ഒന്നിൽനിന്ന് 15 ജിബിയിൽ എത്തുമ്പോൾ സൗജന്യം തീരുമ്പോൾ വീണ്ടും ആവർത്തനം. പുതിയ നയങ്ങൾ പ്രകാരം പഴയ ജിമെയിൽ ഡിലീറ്റ് ആകുമെന്നും പറയുന്നുണ്ട് . സ്റ്റോറേജ് സ്പേസ് ആവശ്യക്കാ ർക്ക് കൃത്യമായി ലഭ്യമാക്കുന്നതിനു വേണ്ടിയാണു ഇതെന്നാണ് ഗൂഗിൾ പറഞ്ഞിരിക്കുന്നത്.