രാജ്യത്ത് 22,065 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു, മരണം 1.50 ലക്ഷത്തിലേക്ക് .

ന്യൂഡൽഹി / കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് 22,065 പേർക്ക് വൈറസ് സ്ഥിരീകരിച്ചു. 354 പേർ കൂടി മരണപെട്ടു. ഇതോടെ മൊത്തം കോവിഡ് കേസുകൾ 99.06 ലക്ഷത്തിലെത്തി. അഞ്ചു മാസത്തിനിടെ ആദ്യമായാണ് രാജ്യത്തെ കൊവിഡ് കേസുകളുടെ പ്രതിദിന വർധന 23,000ൽ താഴെയെത്തുന്നത്. രാജ്യത്ത് ഇതുവരെ 1,43,709 പേർ മരണപെട്ടു. രോഗമുക്തരായവർ 94.22 ലക്ഷം കടന്നു. 95.12 ശതമായി റിക്കവറി നിരക്ക് ഉയർന്നിട്ടുണ്ട്. മരണനിരക്ക് ആവട്ടെ 1.45 ശതമാനം ആണ്.
എട്ടാം ദിവസവും തുടർച്ചയായി ആക്റ്റിവ് കേസുകൾ നാലു ലക്ഷത്തിൽ താഴെയാണ്. 3,39,820 ആണ് മൊത്തം ആക്റ്റീവ് കേസുകൾ ഉള്ളത്. മൊത്തം കേസുകളുടെ 3.43 ശതമാനം പേർ മാത്രമാണ് ഇപ്പോൾ രോഗബാധിതരായിട്ടുള്ളത്. തിങ്കളാഴ്ച 9.93 ലക്ഷത്തിലേറെ സാമ്പിളുകൾ രാജ്യത്ത്രാ പരിശോധിച്ചതായി ഐസിഎംആർ അറിയിച്ചു. മഹാരാഷ്ട്രയിലും ഡൽഹിയിലും 60 പേർ വീതം 24 മണിക്കൂറിനിടെ മരണപെട്ടു. പശ്ചിമ ബംഗാളിൽ 43, കേരളത്തിൽ 24, പഞ്ചാബിൽ 21 പേർ വീതമാണു മരണപ്പെട്ടത്. മഹാരാഷ്ട്രയിൽ ഇതുവരെ 48,269 പേർ മരിച്ചു. കർണാടകയിൽ 11,954 പേരും തമിഴ്നാട്ടിൽ 11,909 പേരും ഡൽഹിയിൽ 10,074 പേരും പശ്ചിമ ബംഗാളിൽ 9,100 പേരും ഉത്തർപ്രദേശിൽ 8,083 പേരും ആന്ധ്രയിൽ 7,059 പേരും പഞ്ചാബിൽ 5,098 പേരും ഇതുവരെ കൊവിഡ് ബാധിച്ചു മരണപ്പെട്ടിട്ടുണ്ട്.