Editor's ChoiceKerala NewsLatest NewsNationalNewsPolitics
തിരുവനന്തപുരത്ത് എല്‍ഡിഎഫും ബിജെപിയും ഇഞ്ചോടിഞ്ച് മത്സരം,183 ഗ്രാമപഞ്ചായത്തുകളിൽ യു ഡി എഫും 179 ഇടത്ത് എൽഡിഎഫും 18 ഇടത്ത് ബിജെപിയും ലീഡ് ചെയ്യുന്നു.

തിരുവനന്തപുരം/ തിരുവനന്തപുരം കോര്‍പറേഷനില്‍ എല്‍ഡിഎഫും ബിജെപിയും തമ്മിൽ ഇഞ്ചോടിഞ്ച് മത്സരം. 16 ഇടത്ത് എല്‍ഡിഎഫും, 14 ഇടത്ത് എന്‍.ഡി.എയും,നാലിടത്ത് യുഡിഎഫും ലീഡ് ചെയ്യുകയാണ്. ഗ്രാമ പഞ്ചായത്തിൽ യുഡിഎഫും എൽഡിഎഫും കനത്ത പോരാട്ടമാണ് നടത്തുന്നത്.183 ഇടത്ത് യുഡിഎഫും 179 ഇടത്ത് എൽഡിഎഫും ലീഡ് ചെയ്യുന്നു. 18 ഇടത്ത് ബിജെപിക്കാണ് ലീഡ്. ബ്ലോക്ക് പഞ്ചായത്തിൽ 58 ഇടത്ത് എൽഡിഎഫ് മുന്നേറുന്നു. 41 ഇടത്ത് യുഡിഎഫും മുന്നേറുകയാണ്. രണ്ട് ഇടത്ത് ബിജെപിയും ലീഡ് ചെയ്യുന്നു.