ജോസ് കെ മാണിയുടെ രണ്ടില വീശി ഇടത് മുന്നണി പാലാ പിടിച്ചു.

പാലാ/ പാലാ നഗരസഭയുടെ ചരിത്രത്തിൽ ആദ്യമായി നഗരസഭ ഭരണം ജോസ് കെ മാണിയുടെ രണ്ടില വീശി ഇടത് മുന്നണി പിടിച്ചു. ജോസ് കെ മാണിയുടെ മുന്നണി പ്രവേശനമാണ് പാലാ പിടിക്കാൻ ഇടത് മുന്നണിക്ക് ഉപകാരമായത്. ജോസഫ് വിഭാഗത്തിന്റെ മുന്‍ ചെയര്‍മാനും ജോസഫ് വിഭാഗം നേതാവുമായ കുര്യാക്കോസ് പടവന് പാലായില്‍ തോറ്റു മുട്ടുകുത്തി. കോട്ടയം ജില്ലാ പഞ്ചായത്തും ഇടത് പക്ഷത്തിനാകുമെന്ന് ഉറപ്പാവുകയാണ്. തൊടുപുഴ നഗരസഭയില്‍ കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗം തകര്‍ന്നു എന്നുതന്നെ പറയാം. മത്സരിച്ച ഏഴ് സീറ്റില്‍ അഞ്ചിലും ജോസഫ് വിഭാഗം തോറ്റു തൊപ്പിയിട്ടു. മുൻസിപ്പാലിറ്റിയിൽ എൽഡിഎഫ് 12 വാർഡുകൾ നേടി. മൂന്ന് വാർഡുകൾ മാത്രമാണ് യുഡിഎഫിന് നേടാനായത്. എൻഡിഎയ്ക്ക് ഒന്നും ലഭിച്ചില്ല.
കേരളാ കോണ്‍ഗ്രസിന്റെ ജോസ് – ജോസഫ് പോരാട്ടത്തില്‍ ജോസ് കെ. മാണി നേട്ടം കൊയ്തത് എൽ ഡി എഫിനൊപ്പം ജോസാണ്. കേരളാ കോണ്‍ഗ്രസ് എം. രണ്ടായി പിരിഞ്ഞശേഷം നടക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ കരുത്ത് തെളിയിക്കുമെന്നും, ജോസിനെ പാഠം പഠിപ്പിക്കുമെന്നുമൊക്കെ പറഞ്ഞ ജോസഫിനാണ് തെരഞ്ഞെടുപ്പിലൂടെ ജോസ് കെ. മാണി പണി കൊടുത്തിരിക്കുന്നത്. ജോസ് കെ മാണിക്ക് വന്‍ മുന്നേറ്റമാണ് പാലായിലുണ്ടായത്.