Editor's ChoiceKerala NewsLatest NewsLocal NewsNews

അധ്യക്ഷൻമാരെയും ഉപാധ്യക്ഷൻമാരെയും 28നും 30നും തിരഞ്ഞെടുക്കും.

തിരുവനന്തപുരം/ തദ്ദേശഭരണ സ്ഥാപനങ്ങളിലേക്കുള്ള അധ്യക്ഷൻമാരുടെയും ഉപാധ്യക്ഷൻമാരുടെയും തെരഞ്ഞെടുപ്പുകൾ ഡിസംബർ മാസം 28നും 30നും നടക്കും. ഡിസംബർ 21ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുന്ന, മുനിസിപ്പാലിറ്റികളിലും കോർപ്പറേഷനുകളിലും അധ്യക്ഷൻമാരുടെ തെരഞ്ഞെടുപ്പ് ഡിസംബർ 28ന് രാവിലെ 11നും ഉപാധ്യക്ഷൻമാരുടെ തെരഞ്ഞെടുപ്പ് അന്നേദിവസം ഉച്ചയ്ക്ക് ശേഷം രണ്ടിനും നടക്കും.

പഞ്ചായത്തുകളിലെ അധ്യക്ഷൻമാരുടെ തെരഞ്ഞെടുപ്പ് ഡിസംബർ 30ന് രാവിലെ 11നും ഉപാധ്യക്ഷൻമാരുടേത് അന്നേദിവസം ഉച്ചയ്ക്കു ശേഷം രണ്ടിനും നടക്കും. ത്രിതല പഞ്ചായത്തുകളിൽ അധ്യക്ഷൻമാരുടെയും ഉപാധ്യക്ഷൻമാരുടെയും തെരഞ്ഞെടുപ്പ് അതത് വരണാധികാരികളും കോർപ്പറേഷനുകളിലേത് ജില്ലാ കളക്ടർമാരും മുനിസിപ്പാലിറ്റികളിലേത് കമ്മീഷൻ നിയോഗിച്ച വരണാധികാരികളുമാണ് നടത്തുക.
/റിലീസ്/

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button