Editor's ChoiceEducationKerala NewsLatest NewsLaw,Local NewsNationalNews

സ്വന്തം പേരിൽ 9 തിൽ കൂടുതൽ സിം കാർഡുകൾ ഉള്ളവർ അവ മടക്കി നൽകണമെന്ന് കേന്ദ്ര ടെലികോം മന്ത്രാലയം.

ന്യൂ‍ഡൽഹി / സ്വന്തം പേരിൽ ഒൻപതിൽ കൂടുതൽ സിം കാർഡുകൾ ഉള്ളവർ അവ സർവീസ് പ്രൊവൈഡർമാർക്ക് മടക്കി നൽകണമെന്ന് കേന്ദ്ര ടെലികോം മന്ത്രാലയം. ജനുവരി പത്താം തീയതിക്കകം സിമ്മുകൾ അതതു സർവീസ് പ്രൊവൈഡർമാർക്ക്മ ടക്കിയേൽപ്പിക്കാൻ ആവശ്യപ്പെട്ടുള്ള സന്ദേശം ഉപഭോക്താക്കൾക്ക് ടെലികോം മന്ത്രാലയം അയച്ചു തുടങ്ങിയിട്ടുണ്ട്. കേന്ദ്രസർക്കാരിന്റെ ചട്ടമനുസരിച്ച് പരമാവധി ഒൻപത് സിമ്മുകളാണ് ഒരു വ്യക്തിക്ക് കൈവശം വയ്ക്കാൻ അവകാശം ഉള്ളത്. അധികമായുള്ള സിം കാർഡുകൾ തിരികെ നൽകിയില്ലെങ്കിൽ നേരിട്ട് ടെലികോം മന്ത്രാലയം നോട്ടിസ് നൽകും. ഒരു വ്യക്തിക്ക് ഒരു കമ്പനിയുടെ എത്ര സിം ഉണ്ടെന്ന കണക്ക് മാത്രമേ അതതു കമ്പനികൾക്ക് ഉള്ളൂ. അതേസമയം, ടെലികോം മന്ത്രാലയത്തിന്റെ കൈവശം ഒരാൾക്കുള്ള എല്ലാ സിം കാർഡുകളുടെയും പൂർണ വിവരങ്ങൾ ഉണ്ട്. ദീർഘകാലം ഉപയോഗിക്കാതെയിരിക്കുന്ന സിം കാർഡുകൾ സാധാരണഗതിയിൽ റദ്ദാക്കുന്ന പതിവാണ് നിലവിൽ ഉണ്ടായിരുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button