Editor's ChoiceKerala NewsLatest NewsLocal NewsNationalNews
സി.എം.രവീന്ദ്രനെ രണ്ടാം ദിവസവും എൻഫോഴ്‌മെന്റ് ഡയറക്‌ടറേറ്റ് ചോദ്യം ചെയ്തു വിട്ടു.

തിരുവനന്തപുരം /കള്ളപ്പണം വെളുപ്പിച്ച കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ അഡിഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എം.രവീന്ദ്രനെ രണ്ടാം ദിവസവും എൻഫോഴ്‌മെന്റ് ഡയറക്‌ടറേറ്റ് ചോദ്യം ചെയ്തു വിട്ടു. തുടർച്ചയായി13 മണിക്കൂറുകളോളം ചോദ്യം ചെയ്‌ത ശേഷമാണ് അന്വേഷണ സംഘം രവീന്ദ്രനെ വിടുന്നത്. കഴിഞ്ഞ ദിവസവും സി.എം.രവീന്ദ്രനെ എൻഫോഴ്‌മെന്റ് ഉദ്യോഗസ്ഥർ13 മണിക്കൂറോളം ചോദ്യം ചെയ്‌തിരുന്നു. രണ്ട് ദിവസവും നടന്നത് പ്രാഥമിക ചോദ്യം ചെയ്യൽ മാത്രമാണെന്നും മൊഴികൾ പരിശോധിച്ച ശേഷം വീണ്ടും ചോദ്യം ചെയ്യൽ ഉണ്ടാകുമെന്നും ആണ് വിവരം. നാളെ ചോദ്യം ചെയ്യൽ ഉണ്ടാകില്ല.