Editor's ChoiceKerala NewsLatest NewsLocal NewsNationalNewsPolitics

മുഖ്യമന്ത്രി പിണറായി വിജയന്റെ ജില്ലാപര്യടനത്തിന് ഡിസംബര്‍ 22ന് കൊല്ലത്ത് തുടക്കം.

തിരുവനന്തപുരം /സ്വർണക്കടത്ത് വിവാദം ഉണ്ടാക്കിയ പ്രതിസന്ധികളിൽ നിന്ന് കരകയറാൻ തദ്ദേശ തിരഞ്ഞെടുപ്പിലെ മിന്നുന്ന വിജയത്തിലൂടെ കഴിഞ്ഞെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്. തുടർ ഭരണസാധ്യത തിരഞ്ഞെടുപ്പ് വിജയത്തോടെ വർധിച്ച സാഹചര്യത്തിൽ തിരഞ്ഞെടുപ്പ് വിജയത്തിന്റെ ആവേശം നിലനിൽക്കെത്തന്നെ നിയമസഭ തിരഞ്ഞെടുപ്പ് പ്രചാരണത്തിനു തുടക്കം കുറിക്കാൻ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ചു. സർക്കാരിന്റെ ക്ഷേമ പദ്ധതികളും സൗജന്യ കിറ്റ് വിതരണവും തിരഞ്ഞെടുപ്പിൽ തുണച്ചെന്നു സിപിഎം വിലയിരുത്തി. വിവാദങ്ങളെ മറികടക്കാൻ ഇതിലൂടെ കഴിഞ്ഞു. ക്ഷേമ പ്രവർത്തനങ്ങൾ ഊർജിതമാക്കാനും, കോവിഡ് പ്രതിസന്ധി മാറും വരെ കിറ്റ് വിതരണം തുടരാനും തീരുമാനിച്ചു. അതിന്റെ മുന്നോടിയായി മുഖ്യമന്ത്രിയുടെ കേരള പര്യടനത്തിന്റെ ഷെഡ്യൂളിനും സംസ്ഥാന സെക്രട്ടേറിയറ്റ് അംഗീകാരം നൽകുകയുണ്ടായി.

ഭാവികേരളത്തെ കരുത്തുറ്റതാക്കുക എന്ന ലക്ഷ്യത്തോടെ മുഖ്യമന്ത്രി പിണറായി വിജയന്‍ എല്ലാ ജില്ലകളിലും പര്യടനം നടത്തും. ഡിസംബര്‍ 22ന് കൊല്ലത്തു നിന്നാണ് പര്യടനം ആരംഭിക്കുക. അതത് ജില്ലകളില്‍ സമൂഹത്തിന്റെ നാനാതലങ്ങളിലുള്ളവരുമായി മുഖ്യമന്ത്രി ആശയവിനിമയം നടത്തും. കേരളീയ പൊതുസമൂഹത്തി ലെ കൂടുതല്‍ അനുഭവസമ്പത്തുള്ളവരുമായി ആശയവിനിമയം നടത്തിക്കൊണ്ട് ഭാവികേരളത്തെ സംബന്ധിച്ച് ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ കാഴ്ച്ചപ്പാട് രൂപീകരിക്കുക എന്ന ലക്ഷ്യമാണ് ഈ പര്യടനത്തിനുള്ളതെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍ പറഞ്ഞു.
ഡിസംബര്‍ 22 രാവിലെ 10.30-കൊല്ലം, വൈകുന്നേരം 4-പത്തനംതിട്ട.
23ന് വൈകുന്നേരം 4-കോട്ടയം.
24ന് വൈകുന്നേരം 4-തിരുവനന്തപുരം.
26ന് രാവിലെ 10.30-കണ്ണൂര്‍, വൈകുന്നേരം 4-കാസര്‍കോട്.
27ന് രാവിലെ 10.30-കോഴിക്കോട്, വൈകുന്നേരം 4-വയനാട്.
28ന് രാവിലെ 11.30-മലപ്പുറം, വൈകുന്നേരം 4-പാലക്കാട്.
29ന് രാവിലെ 10.30-തൃശൂര്‍.
30ന് രാവിലെ 10.30-എറണാകുളം, വൈകുന്നേരം 4-ആലപ്പുഴ.
എന്നിങ്ങനെയാണ് പര്യടന പരിപാടി. ഇടുക്കിയിലെ പരിപാടിയുടെ തീയതി പിന്നീട് തീരുമാനിക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button