സോണിയ ഗാന്ധി തുടരും,കേരളത്തിലെ തെരഞ്ഞെടുപ്പ് തോൽവിയുമായി ശശി തരൂർ നേതൃ യോഗത്തിൽ.

ന്യൂഡൽഹി/സോണിയ ഗാന്ധി തന്നെ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് തുടരും. അധ്യക്ഷ സ്ഥാനം ഏറ്റെടുക്കില്ലെന്ന നിലപാട് രാഹുൽ ഗാന്ധി ആവർത്തിച്ചതോടെയാണ് സോണിയ തുടരാൻ നേതൃത്വം തീരുമാനിച്ചിരിക്കുന്നത്.പാർട്ടിയിൽ തിരുത്തൽ ശബ്ദമുയർത്തിയ നേതാക്കളുമായി സോണിയ നടത്തിയ കൂടിക്കാഴ്ചകൾക്ക് ശേഷമാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. സംഘടനാ സംവിധാനം ശക്തമാക്കാൻ നേതൃത്വം നടപടികൾ സ്വീകരിക്കണമെന്നും ശക്തമായ നേതൃത്വമില്ലെങ്കിൽ കോണ്‍ഗ്രസിന് ഇനിയും തിരിച്ചടികളുണ്ടാകുമെന്നും നേതാക്കൾ യോഗത്തിൽ അഭിപ്രായപ്പെട്ടു. കേരളം, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിലെ തദ്ദേശ തെരഞ്ഞെടുപ്പിലുണ്ടായ തോൽവിയും യോഗത്തിൽ ഉയർന്നു. കേരളത്തിലെ തെരഞ്ഞെടുപ്പ് തോൽവി ശശി തരൂരാണ് യോഗത്തിൽ ചർച്ച ചെയ്യണമെന്ന ആവശ്യം അധ്യക്ഷയ്ക്ക് മുന്നിൽ ഉന്നയിച്ചത്.