DeathEditor's ChoiceKerala NewsLatest NewsLocal NewsNews

ഓട്ടോറിക്ഷ നിയന്ത്രണം വിട്ടു മറിഞ്ഞ് രണ്ട് സ്ത്രീകൾ മരിച്ചു.

തിരുവനന്തപുരം / വെളളറടയിലെ കുരിശുമലയിൽ വി​വാഹസംബന്ധമായ ആവശ്യത്തി​ന് പോയവർ സഞ്ചരിച്ചിരുന്ന ഓട്ടോറിക്ഷ നിയന്ത്രണം വിട്ടു മറിഞ്ഞ് രണ്ട് സ്ത്രീകൾ മരിച്ചു. പാറശാല കുറുങ്കുട്ടി​ സ്വദേശികളായ രാധാമണി (60),സുധ (47) എന്നിവരാണ് മരിച്ചത്. ഓട്ടോ ഡ്രൈവറെയും ഒപ്പമുണ്ടായിരുന്ന മറ്റൊരാളെയും ഗുരതരമായ പരി​ക്കുകളോടെ ആശുപത്രി​യി​ൽ പ്രവേശി​പ്പി​ച്ചു. ഇന്ന് രാവിലെ പത്തരയോടെയായിരുന്നു അപകടം. കുരിശുമലയിൽ ഓട്ടോറി​ക്ഷ നി​യന്ത്രണം വി​ട്ട് കുഴി​യി​ലേക്ക് മറി​യുകയായി​രുന്നു.നാട്ടുകാരാണ് രക്ഷാപ്രവർത്തനം നടത്തി​യത്. അപകടത്തി​ൽ ഓട്ടോ പൂർണമായും തകർന്നിട്ടുണ്ട്. മൃതദേഹങ്ങൾ കാരക്കോണം മെഡി​ക്കൽകോളേജ് ആശുപത്രി​യി​ൽ സൂക്ഷിച്ചിരിക്കുകയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button