കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ദുബായിൽ നിന്ന് കടത്തിക്കൊണ്ടു വന്ന 797 ഗ്രാം സ്വർണം പിടിച്ചു.

കണ്ണൂർ/ കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ദുബായിൽ നിന്നെത്തിയ കാസർഗോഡ് സ്വദേശികളായ മൂന്ന് യാത്രക്കാരിൽ നിന്ന് അരക്കോടി രൂപയോളം വില വരുന്ന സ്വർണവും ഇലക്ട്രോണിക് ഉപകരണങ്ങളും സിഗരറ്റും കസ്റ്റംസ് പിടികൂടി. ദുബായിൽ നിന്നെത്തിയ കാസർഗോഡ് സ്വദേശി സെയ്ദു ചെമ്പരിക്കയിൽ 116 ഗ്രാം സ്വർണം മൊബൈൽ ഫോൺ സ്റ്റാൻഡിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു കടത്തി കൊണ്ട് വന്നത്. ആറ് ലക്ഷം രൂപയോളം രൂപ ഇതിനു വില വരും. കാസർഗോഡ് സ്വദേശി ഇബ്രാഹിം ബാദ്ഷായിൽ നിന്നും 16 ലക്ഷം രൂപയിലധികം വിലമതിക്കുന്ന 321 ഗ്രാം സ്വർണം വയർലെസ് സ്പീക്കറിലും ഫേഷ്യൽ ഗണ്ണിലും ഒളിപ്പിച്ച് കടത്തി കൊണ്ട് വന്നതാണ് കസ്റ്റംസ് പിടികൂടുന്നത്. ഷാർജയിൽ നിന്നും എത്തിയ കാസർഗോഡ് സ്വദേശി അബ്ദുൾ ബാസിത്ത് കുഞ്ഞി അബൂബക്കറിൽ നിന്നും 360 ഗ്രാം സ്വർണവും കസ്റ്റംസ് പിടികൂടിയിട്ടുണ്ട്. ശരീരത്തിലും ബാഗിലുമായാണ് 18 ലക്ഷം രൂപയിലധികം വില വരുന്ന സ്വർണം അബ്ദുൾ ബാസിത്ത് കുഞ്ഞി ഒളിപ്പിച്ചിരുന്നത്. നാല് ഡ്രോണുകളും സിഗരറ്റുകളും ഇയാളിൽ നിന്ന് കസ്റ്റംസ് പികൂടിയിട്ടുണ്ട്.