CrimeEditor's ChoiceKerala NewsLatest NewsLocal NewsNationalNews
തിരുവനന്തപുരത്ത് രണ്ട് കൊലക്കേസ് പ്രതികൾ ജയിൽ ചാടി.

തിരുവനന്തപുരം/ തിരുവനന്തപുരത്തെ നെട്ടൂകാൽത്തേരി തുറന്ന ജയിലിൽ നിന്ന് രണ്ടു കൊലക്കേസ് പ്രതികൾ തടവ് ചാടി. ജോലിക്കായി പൂജപ്പുര സെൻട്രൽ ജയിലിൽ നിന്ന് നെട്ടൂകാൽത്തേരി തുറന്ന ജയിലിൽ എത്തിച്ചിരുന്നവരാണ് ജയിൽ ചാടിയത്. ആര്യ കൊലക്കേസ് പ്രതി രാജേഷ്, മറ്റൊരു കൊലക്കേസ് പ്രതിയായ ശ്രീനിവാസൻ എന്നിവരാണ് ജയിൽ ചാടി രക്ഷപ്പെട്ടിരിക്കുന്നത്. ജയിൽ അധികൃതരും പൊലീസും രക്ഷപെട്ട പ്രതികൾക്കായി അന്വേഷണം നടത്തി വരുകയാണ്. ഇവരെ കുറിച്ച് വിവരം ലഭിക്കുന്നവർ തൊട്ടടുത്തുള്ള പൊലീസ് സ്റ്റേഷനിൽ അറിയിക്കാൻ പൊലീസ് നിർദേശിച്ചിട്ടുണ്ട്.