അഭയകേസില്‍ ഹൈക്കോടതി ജഡ്ജിയുടെ ഭാഗത്ത് നിന്ന് ഇടപെടലുണ്ടായെന്ന് എറണാകുളം മുന്‍ സിജെഎം വിടി രഘുനാഥന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ, സൈറ്റ് ഇന്‍സ്‌പെക്ഷനുള്ള സിജെഎം ന്റെ ഉത്തരവ് ഹൈക്കോടതി സ്വമേധയാ റദ്ദാക്കി,അഭയ കേസുമായി ബന്ധപ്പെട്ട ഫയലുകള്‍ ഹൈക്കോടതിയില്‍ നിന്ന് പ്രത്യേക ദൂതൻ കൊണ്ടു പോയി.

തിരുവനന്തപുരം/ അഭയകേസില്‍ ഹൈക്കോടതി ജഡ്ജിയുടെ ഭാഗത്ത് നിന്ന് ഇടപെടലുണ്ടായെന്ന് എറണാകുളം മുന്‍ സിജെഎം വിടി രഘുനാഥന്റെ വെളിപ്പെടുത്തൽ. ഏഷ്യാനെറ്റ് ന്യൂസ് ചാനലിൽ ചര്‍ച്ചയിലാണ് മുന്‍ സിജെഎമ്മിന്റെ ഗൗരവകരമായ വെളിപ്പെടുത്തല്‍ ഉണ്ടായിരിക്കുന്നത്. ഇടപെടൽ ഉണ്ടായതിനു പിറകെ കേസുമായി ബന്ധപ്പെട്ട സൈറ്റ് ഇന്‍സ്‌പെക്ഷനുള്ള സിജെഎം ന്റെ ഉത്തരവ് ഹൈക്കോടതി പിന്നീട് സ്വമേധയാ റദ്ദാക്കി എന്നും, രഘുനാഥനെ പിന്നീട് എറണാകുളം സബ്ജഡ്ജായി ട്രാന്‍സ്ഫര്‍ ചെയ്തതായും, അഭയ കേസുമായി ബന്ധപ്പെട്ട ഫയലുകള്‍ ഹൈക്കോടതിയില്‍ നിന്ന് പ്രത്യേക ദൂതനെത്തി കൊണ്ടു പോയതായും അടക്കം ഹൈക്കോടതി ജഡ്ജിയുടെ അസാധാരണമായ ഇടപടലുകളെപ്പറ്റി എറണാകുളം മുന്‍ സിജെഎം വിടി രഘുനാഥന്റെ വെളിപ്പെടുത്തലിൽ പറയുന്നുണ്ട്.
അഭയ കേസിൽ 2006 ല്‍ സിബിഐയുടെ മൂന്നാം റെഫര്‍ റിപ്പോര്‍ട്ട് പരിഗണിച്ചത് അന്നത്തെ എറണാകുളം സിജെഎം ആയിരുന്ന രഘുനാഥ് വി. റ്റി ആയിരുന്നു. സിബിഐ കണ്ടെത്തലുകളില്‍ സംശയം തോന്നിയ സിജെഎം പയസ് ടെന്‍ത് കോണ്‍വെന്റില്‍ സൈറ്റ് ഇന്‌സെപ്ക്ഷന്‍ നടത്താന്‍ തീരുമാനിക്കുകയുണ്ടായി. എന്നാല്‍ ഉത്തരവിറങ്ങിയതിനു പിന്നാലെ അന്നത്തെ രജിസ്ടാറും ഹൈക്കോടതി ജഡ്ജിയുമായ എ വി രാമകൃഷ്ണപിള്ള സിജെഎം നെ വിളിച്ചിരുന്നതായാണ് രഘുനാഥ് പറയുന്നത്.
ഒരു ഹൈക്കോടതി ജഡ്ജിയുടെ നിര്‍ദ്ദേശപ്രകാരമാണ് വിളിക്കുന്നതെന്നായിരുന്നു ഹൈക്കോടതി ജഡ്ജി പറഞ്ഞതെന്നും, ഏത് ജഡ്ജിക്കു വേണ്ടിയാണ് വിളിച്ചതെന്ന് അദ്ദേഹം എപ്പോഴെങ്കിലും പറഞ്ഞിട്ടുണ്ടോ എന്ന ചോദ്യത്തിന് ജസ്റ്റിസ് സിറിയക് ജോസഫിന്റെ പേരാണ് വിടി രഘുനാഥന്‍ പറഞ്ഞതെന്നുമാണ് സി ജെ എമ്മിന്റെ വെളിപ്പെടുത്തൽ. സൈറ്റ് ഇന്‍സ്‌പെക്ഷനുള്ള സി ജെ എമ്മിന്റെ ഉത്തരവ് ഹൈക്കോടതി പിന്നീട് സ്വമേധയാ റദ്ദാക്കിഎന്നും,പിന്നീട് തന്നെ എറണാകുളം സബ്ജഡ്ജായി ട്രാന്‍സ്ഫര്‍ ചെയ്തതായും മുൻ സി ജെ എം പറയുന്നു. വിറ്റി രഘുനാഥ് ഇപ്പോൾ ഹൈക്കോടതി അഭിഭാഷകനാണ്. അഭയ കേസുമായി ബന്ധപ്പെട്ട ഫയലുകള്‍ ഹൈക്കോടതിയില്‍ നിന്ന് പ്രത്യേക ദൂതനെത്തി കൊണ്ടു പോയെന്ന് നേരത്തെ തന്നെ രഘുനാഥ് വെളിപ്പെ ടുത്തിയിരുന്നതാണ്.