Editor's ChoiceKerala NewsLatest NewsLocal NewsNationalNews

ക​ർ​ഷ​ക​രു​ടെ അ​ക്കൗ​ണ്ടി​ലേ​ക്ക് 18,000 കോ​ടി രൂ​പ കൈ​മാ​റി​, 9 കോ​ടി ക​ര്‍​ഷ​ക​ര്‍​ക്ക് പ്രയോജനം ലഭിക്കും.

ന്യൂ​ഡ​ൽ​ഹി/ പ്ര​ധാ​ന​മ​ന്ത്രി കി​സാ​ൻ സ​മ്മാ​ൻ നി​ധി​യു​ടെ ഭാ​ഗ​മാ​യി ക​ർ​ഷ​ക​രു​ടെ അ​ക്കൗ​ണ്ടി​ലേ​ക്ക് 18,000 കോ​ടി രൂ​പ കൈ​മാ​റി​. ക​ര്‍​ഷ​ക​രു​മാ​യി വീ​ഡി​യോ കോ​ണ്‍​ഫ​റ​ന്‍​സ് വ​ഴി ആ​ശ​യ​വി​നി​മ​യം ന​ട​ത്തു​ന്ന​തി​നി​ടെ​യാ​ണ് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​ മോ​ദി ഇ​ക്കാ​ര്യം അറിയിച്ചത്. ഒ​ന്‍​പ​ത് കോ​ടി ക​ര്‍​ഷ​ക​ര്‍​ക്കാ​ണ് ഇതിന്റെ പ്രയോജനം ല​ഭി​ക്കു​ക. പ്ര​തി​വ​ര്‍​ഷം ഓ​രോ ക​ര്‍​ഷ​ക​ന്‍റെ​യും അ​ക്കൗ​ണ്ടി​ലേ​ക്ക് 6,000 രൂ​പ വീ​തം കൈ​മാ​റു​ന്ന​താ​ണ് പ്ര​ധാ​ന​മ​ന്ത്രി കി​സാ​ന്‍ സ​മ്മാ​ന്‍ നി​ധി.
മു​ന്‍ പ്ര​ധാ​ന​മ​ന്ത്രി വാ​ജ്‌​പേ​യി​യു​ടെ ജ​ന്മ​ദി​ന​ത്തി​ലാ​ണ് ക​ര്‍​ഷ​ക​രു​ടെ അ​ക്കൗ​ണ്ടി​ലേ​ക്ക് 2,000 രൂ​പ കൈ​മാ​റി​യ​തെ​ന്ന​ പ്ര​ത്യേ​ക​ത​ കൂടി ഇക്കാര്യത്തിലുണ്ട്. അതേസമയം, വാ​ജ്പേ​യി അ​നു​സ്മ​ര​ണ ച​ട​ങ്ങി​നി​ടെ പാ​ർ​ല​മെ​ന്‍റ് സെ​ൻ​ട്ര​ൽ ഹാ​ളി​ൽ പ്ര​തി​ഷേ​ധം ന​ട​ന്നു. ക​ർ​ഷ​ക ബി​ല്ലു​ക​ൾ​ക്കെ​തി​രെ​യും പ്ര​ധാ​ന​മ​ന്ത്രി​ക്കെ​തി​രെ​യും ആം ​ആ​ദ്മി എം​പി​മാ​രാ​ണ് പ്ര​തി​ഷേ​ധവുമായി രംഗത്തിറങ്ങിയത്. കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കര്‍ഷകര്‍ നടത്തുന്ന സമരം ഒരു മാസത്തിലേക്ക് കടക്കുകയാണ്. കര്‍ഷകരെ എന്നും തെറ്റിദ്ധരിപ്പിക്കാനാണ്‌ പ്രതിപക്ഷം ശ്രമിക്കുന്നതെന്ന്‌ സംവാദത്തിനിടെ പ്രധാനമന്ത്രി പറഞ്ഞു. അമിത്‌ ഷാ ഉള്‍പ്പടെ വിവിധ കേന്ദ്ര മന്ത്രിമാരും സംവാദത്തില്‍ പങ്കെടുക്കുന്നുണ്ട്‌. പാര്‍ട്ടി എം.പിമാരോടും, എം.എല്‍.എമാരോടും അവരവരുടെ മണ്ഡലങ്ങളില്‍ നിന്ന്‌ പരിപാടിയില്‍ പങ്കെടുക്കാന്‍ ബി.ജെ.പി. നിര്‍ദേശം നല്‍കിയിരിക്കുകയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button