CrimeEditor's ChoiceKerala NewsLatest NewsLocal NewsNationalNews
അധോലോക രാജാവ് ദാവൂദ് ഇബ്രാഹിമിന്റെ കൂട്ടാളിയായ മലയാളി അറസ്റ്റിലായി.

ന്യൂഡൽഹി/ അധോലോക രാജാവ് ദാവൂദ് ഇബ്രാഹിമിന്റെ കൂട്ടാളിയായ മലയാളി ഝാർഖണ്ഡിൽ അറസ്റ്റിലായി. നിരവധി കേസുകളിൽ പ്രതിയായ അബ്ദുൾ മജീദ് കുട്ടിയാണ് അറസ്റ്റിൽ ആയത്. കഴിഞ്ഞ 24 വർഷമായി ഒളിവിൽ കഴിഞ്ഞിരുന്ന ഇയാളെ ഝാർഖണ്ഡിൽ നിന്ന് ഗുജറാത്ത് തീവ്രവാദ വിരുദ്ധ സേന പിടികൂടി എന്നാണ് എഎൻഐ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 1997 ലെ റിപ്പബ്ലിക് ദിനത്തിൽ മഹാരാഷ്ട്രയിൽ ഗുജറാത്തിലും സ്ഫോടനം നടത്താനായി പാക് ഏജൻസിയുടെ താത്പര്യ പ്രകാരം ദാവൂദ് ഇബ്രാഹിം അയച്ച സ്ഫോടക വസ്തുക്കളുമായി ബന്ധപ്പെട്ട് അബ്ദുൾ മജീദ് കുട്ടിക്കെതിരെ കേസ് നിലവിൽ ഉണ്ട്. ഝാർഖണ്ഡിലെ ജംഷഡ്പൂരിലാണ് ഇയാൾ ഒളിവിൽ കഴിഞ്ഞു വന്നിരുന്നത്.