DeathEditor's ChoiceKerala NewsLatest NewsLocal NewsNews
സുഹൃത്തുക്കൾ സഞ്ചരിച്ചിരുന്ന ബൈക്ക് നിന്ത്രണം വിട്ട് റോഡരികിലെ കേബിളിൽ കുരുങ്ങി മറിഞ്ഞ് ഉണ്ടായ അപകടത്തിൽ യുവാവ് മരിച്ചു.

തൃശൂർ / വിനോദയാത്ര കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേ സുഹൃത്തുക്കൾ സഞ്ചരിച്ചിരുന്ന ബൈക്ക് നിന്ത്രണം വിട്ട് റോഡരികിലെ കേബിളിൽ കുരുങ്ങി മറിഞ്ഞ് ഉണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. കോട്ടയം അമലഗിരി മണ്ണുശേരിയിൽ ജോണിയുടെ മകൻ എം ആർ അഭിജിത്ത് (21) ആണ് മരണപ്പെട്ടത്. കൂടെയുണ്ടായിരുന്ന കോട്ടയം വിഷ്ണുവിലാസം രാജേഷിന്റെ മകൻ വൈഷ്ണവിന്(22) പരിക്കേറ്റിട്ടുണ്ട്. നിയന്ത്രണം വിട്ടു റോഡിൽ നിന്നു തെന്നിമാറിയ ബൈക്ക് സമീപത്തെ പോസ്റ്റിൽ താഴ്ന്നുകിടന്ന ഫൈബർ കേബിളിൽ കുരുങ്ങി മറിയുകയായിരുന്നു.
ബൈക്കിൽ ചുറ്റിയ കേബിൾ അഭിജിത്തിന്റെ കഴുത്തിലും കുരുങ്ങിയതാണ് ദുരന്തത്തിന് മുഖ്യ കാരണമായത്. പരിക്കേറ്റവരെ നാട്ടുകാർ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. ലാലിയാണ് അഭിജിത്തിന്റെ മാതാവ്. സഹോദരി: ആഷ്ലി.