CrimeDeathEditor's ChoiceKerala NewsLatest NewsLocal NewsNews
ആത്മഹത്യ ചെയ്ത ദമ്പതികളുടെ കുടുംബത്തിന് യൂത്ത് കോൺഗ്രസ് വീട് വെച്ചു നല്‍കും.

തിരുവനന്തപുരം / നെയ്യാറ്റിൻകരയില്‍ ആത്മഹത്യ ചെയ്ത ദമ്പതികളുടെ കുടുംബത്തിന് വീട് വെച്ചു നല്‍കുമെന്ന് യൂത്ത് കോണ്‍ഗ്രസിന്റെ പ്രഖ്യാപനം. യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പില്‍ എം.എല്‍.എയാണ് ഇതു സംബന്ധിച്ച് ഫേസ്ബുക്ക് പേജിലൂടെ യൂത്ത് കോൺഗ്രസിന്റെ പ്രഖ്യാപനം അറിയിച്ചിരിക്കുന്നത്. ”അവന്‍റെ ഉറ്റവർ ജീവനോടെയിരിക്കുമ്പോൾ അവരെ സഹായിക്കാൻ നമ്മുക്ക് ആർക്കും സാധിച്ചില്ല. ആ കുറ്റബോധത്തോടെ തന്നെ ഇവർക്കൊരു സ്ഥലവും വീടും ഒരു ഉത്തരവാദിത്തം എന്ന നിലക്ക് യൂത്ത് കോൺഗ്രസ്സ് ഏറ്റെടുക്കുന്നു”. ഷാഫി പറമ്പില്‍ ഫേസ്ബുക്കില്‍ കുറിച്ചു.