കൊച്ചുതുറ പള്ളിയിൽ സംഘർഷം ഇടവക വികാരിയെ ഒരു കൂട്ടം യുവാക്കൾ വളഞ്ഞിട്ട് ആക്രമിച്ചു.

തിരുവനന്തപുരം / കൊച്ചുതുറ ഇടവകയിൽ സംഘർഷം. കൊച്ചുതുറ ഇടവകവികാരി ഫാദർ പ്രബിനെ പുതിയതുറ ജെ എ എസ് സി ക്ലബിലെ യുവാക്കൾ വളഞ്ഞിട്ട് ആക്രമിച്ചു. ഇടവക വികാരിയും സ്ത്രീകളും ഉൾപെടെ മൂന്ന് പേരെ പരുക്കുകളോടെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശി പ്പിച്ചിട്ടുണ്ട്.

അയൽ ഇടവകകൾ തമ്മിൽ ദീർഘ നാളായി നിലനിൽക്കുന്ന കളിസ്ഥലത്തെ ചൊല്ലിയുള്ള തർക്കമാണ് പുതിയതുറ ജെ എ എസ് സി ക്ലബിലെ ഒരു കൂട്ടം യുവാക്കൾ ഇടവക വികാരിയെയും കമ്മറ്റി അംഗങ്ങളെയും ക്രൂരമായി മർദ്ദിക്കാൻ കാരണം ആയത്. ജെ എ എസ് സി ക്ലബിലെ യുവാക്കൾ സ്ത്രീകളെയും മർദ്ദിക്കുകയായിരുന്നു. എന്നാൽ സംഭവ സ്ഥലത്ത് എത്തിയ കാഞ്ഞിരംകുളം പോലിസ് കയ്യും കെട്ടി നോക്കി നിൽക്കുകയാണ് ചെയ്തതെന്ന് ആരോപണമുണ്ട്. പതിറ്റാണ്ടുകളായി കൊച്ചുതുറ പുതിയതുറ അതിർത്തി പങ്കിടുന്ന കളിസ്ഥല ത്തെ ചൊല്ലി യുള്ള തർക്കത്തിൽ നിയമപരമായ പോരാട്ടം നടക്കുകയാണ്. ഈ കളിസ്ഥലത്തിൽ നിർമാണ പ്രവർത്തനങ്ങൾ ഒന്നും പാടില്ല എന്ന കോടതി വിധി നിലനിൽക്കവേ സ്റ്റേജ് കെട്ടി ടൂർണമെന്റ് നടത്താൻ ശ്രമിച്ച ജെ എ എസ് സി ക്ലബിലെ അംഗങ്ങളോട് നിർമാണ പ്രവർത്തനങ്ങൾ അനുവദിക്കില്ല എന്നത് അറിയിക്കാൻ എത്തിയ കൊച്ചുതുറ ഇടവക വികാരിയെയും സ്ത്രീകൾ ഉൾപെടെയുള്ള കമ്മറ്റി അംഗങ്ങളെയും ക്ലബ് അംഗങ്ങൾ ആക്രമിക്കുകയായിരുന്നു
