പാലാ സീറ്റ് ജോസ് കെ മാണിക്ക്, കാപ്പൻ കുടുങ്ങി, പാലാ മോഹം വീണുടഞ്ഞു.

കോട്ടയം / പാലാ സീറ്റ് കേരളാ കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗത്തിന് തന്നെയെന്ന് സിപിഐഎം വ്യക്തമാക്കി. പാലയുടെ കാര്യത്തിൽ പുനര്‍വിചിന്തനത്തിനില്ലെന്നും സിപിഐഎം നേതൃത്വം വ്യക്തമാക്കി. എന്‍സിപിയിലെ തര്‍ക്കങ്ങളില്‍ ഇടപെടില്ലെന്നും സിപിഐഎം നിലപാട് അറിയിച്ചു.
നിയമസഭാ സമ്മേളനത്തിന് ശേഷം മാത്രമായിരിക്കും സീറ്റ് ചര്‍ച്ചകള്‍ നടക്കുക. പിളര്‍പ്പുണ്ടായാല്‍ ഒരു വിഭാഗം എല്‍ഡിഎഫില്‍ തന്നെ തുടരുമെ ന്നാണ് സി പി എമ്മിന്റെ വിലയിരുത്തൽ. പാലാ സീറ്റില്‍ തര്‍ക്കം തുടരുന്ന സാഹചര്യത്തിലാണ് സിപിഐഎം ഇക്കാര്യത്തിൽ ഉള്ള നിലപാട് വെളിപ്പെടുത്തിയിരിക്കുന്നത്. പാലാ വിട്ടു കൊടുക്കുന്ന പ്രശ്നം ഉദിക്കുന്നില്ലെന്നാണ് മാണി സി കാപ്പൻ പറഞ്ഞിരുന്നത്. ഒരു വശത്ത് കാപ്പനെ യു ഡി എഫിലേക്ക് കൂട്ടാൻ ജോസഫ് പ്രസ്താവന യുദ്ധം നടത്തുന്നതിനിടെയാണ് കാപ്പിനെ വെട്ടിലാക്കുന്ന സി പി എമ്മിന്റെ തീരുമാനം പുറത്ത് വന്നിരിക്കുന്നത്. പാല വിട്ടുനല്‍കുന്നതില്‍ ഒത്തുതീര്‍പ്പിനില്ലെന്ന് ടി പി പീതാംബരന് ആവര്ത്തിച്ചത്തിനു പിറകെയാണ് സി പി എം നിലപാട് പുറത്ത് വന്നിരിക്കുന്നത്. ഇതിനിടെയാണ് മന്ത്രി എ കെ ശശീന്ദ്രന് എന്‍സിപി വിടുന്നെന്ന വാര്‍ത്ത വരുന്നത്. ഇത് അടിസ്ഥാന രഹിതമെന്ന് മന്ത്രി എ കെ ശശീന്ദ്രന് പ്രതികരിച്ചിട്ടുണ്ട്. ബോധപൂര്‍വമുള്ള ഭാവനസൃഷ്ടിയാണ് ഇതെന്നും, എന്‍സിപി നേതാക്കള്‍ മറ്റ് പാര്‍ട്ടികളിലേക്ക് പോകുന്നുവെന്ന് ബോധപൂര്‍വം പ്രചരിപ്പിക്കുന്നുവെന്നും ആണ് എ കെ ശശീന്ദ്രന് പ്രതികരിച്ചിട്ടുള്ളത്. ചുരുക്കത്തിൽ കാപ്പന്റെ പാലാ മോഹം ആണ് തകർന്നടിഞ്ഞിരിക്കുന്നത്.