CinemaDeathEditor's ChoiceKerala NewsLatest NewsLocal NewsMovieNews

തിരക്കഥാകൃത്തും സംവിധായകനുമായ ഷാജി പാണ്ഡവത്ത് (63) അന്തരിച്ചു.

കോട്ടയം/ തിരക്കഥാകൃത്തും സംവിധായകനുമായ ഷാജി പാണ്ഡവത്ത് (63) അന്തരിച്ചു. ഹൃദയശസ്ത്രക്രിയാനന്തരം വീട്ടിലെ വിശ്രമിക്കുന്നതിനിടെ വീഴ്ചയെ തുടർന്ന് കോട്ടയത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ‘ആവണിക്കുന്നിലെ കിന്നരിപ്പൂക്കൾ’ എന്ന ചിത്രത്തിന് കഥയെഴുതിയ അദ്ദേഹം പ്രായിക്കര പാപ്പാൻ, ഗംഗോത്രി, കവചം എന്നി സിനിമകൾക്ക് തിരക്കഥയും എഴുതിയിട്ടുണ്ട്. ആദ്യ സംവിധാന സംരംഭമായ ‘കാക്കത്തുരുത്ത്'(2020) എന്ന സിനിമയുടെ സെൻസറിംഗ് പൂർത്തിയായിരുന്നു. ചിത്രം പ്രേക്ഷരിൽ എതിർക്കും മുൻപാണ് അന്ത്യം.
ഒരു തുരുത്തിലെ ജീവിതം ദൃശ്യവല്‍ക്കരിക്കുന്ന ‘കാക്കത്തുരുത്ത്’ ത്തിൽ, സംവിധായകനായ വേണു ബി നായർ ആണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഫ്രെയിം ടു ഫ്രെയിമിന്‍റെ ബാനറിൽ മധുസൂദനന്‍ മാവേലിക്കരയാണ് ഈ ചിത്രത്തിന്‍റെ നിര്‍മ്മാണം നിർവഹിച്ചത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button