തമാശയല്ലിത്, തണുപ്പിൽ നിന്നും രക്ഷ നേടാൻ ഒരു കുട്ടി ബുദ്ധിയിൽ ഒരു കുട്ടി കുളി.വീഡിയോ കാണൂ.

തമാശയല്ലിത്. തണുപ്പിൽ നിന്നും രക്ഷ നേടാൻ ഒരു കുട്ടി ബുദ്ധിയിൽ ഒരു കുട്ടി കുളി. സോഷ്യൽ മീഡിയയിൽ വൈറലായ ഒരു വിഡിയോയിൽ നിന്നുള്ള ദൃശ്യമാണിത്. ഉത്തരേന്ത്യയിൽ ശക്‌തമായ തണുപ്പിൽ നിന്നും രക്ഷ നേടാൻ ഒരു കുട്ടി കണ്ടെത്തിയ മാർഗമാണ് ഈ സ്റ്റൈലിൽ ഒരു കുളി. ചട്ടിയിൽ വെള്ളം ചൂടാക്കി അതിനകത്ത് കയറിയിരുന്ന് കപ്പിൽ വെള്ളം കോരി തലയിൽ ഒഴിച്ച് കുളിക്കുന്ന കുട്ടിയുടെ ബുദ്ധി അപാരം തന്നെയെന്നാണ് സോഷ്യൽ മീഡിയയിൽ വരുന്ന കമെന്റുകൾ. അപകടം പിടിച്ച ഈ പ്രവർത്തി ഉദ്ദേശശുദ്ധികൊണ്ട് സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. വീഡിയോയിലെ ബാലനാവട്ടെ പ്രശംസയുടെ പ്രവാഹവും.
ഐഎഫ്‌എസ് ഉദ്യോഗസ്ഥൻ പങ്കജ് രജപുത് ട്വിറ്ററിൽ പോസ്റ്റ് ചെയത ഈ 30 സെക്കന്റ് വീഡിയോയുടെ തുടക്കം കണ്ടാൽ വിഡിയോയിൽ കുട്ടിക്ക് വട്ടാണോ എന്നാണ് ചിന്തിച്ച് പോവുക. താഴെ കത്തുന്ന തീക്ക് മുകളിൽ ഒരു ചട്ടിയിലാണ് കുട്ടിയുടെ ഇരിപ്പ്. ശരീരം സ്വാഭാവികമായി പൊള്ളിപ്പോകും എന്നാകും ആരും ചിന്തിച്ചു പോവുക. പക്ഷെ കുട്ടിയുടെ മുഖത്ത് പേടിയോ, ആകുലതയോ ഒന്നുമില്ല. മറ്റൊന്നും ചിന്തിക്കാതെ അവൻ കുളിക്കുകയാണ്. അവൻ ലക്‌ഷ്യം വെച്ചതിലേക്കുള്ള പ്രയാണമാണ് അവൻ നടത്തുന്നത്. “ചൂടാവാൻ ഏറ്റവും എളുപ്പമുള്ള വഴി” എന്നാണ്ഒരു ട്വിറ്റർ ഉപഭോക്താവ് വീഡിയോയ്ക്ക് കീഴെ കുറിച്ചത്.”ഇവൻ ഭാവിയിൽ ഒരു ശാസ്തജ്ഞൻ ആയാൽ അത്ഭുതപ്പെടാനില്ല എന്നാണ് മറ്റൊരാളുടെ ട്വീറ്റ്. വീഡിയോ കണ്ട് പ്രചോദനം കൊണ്ട് ഇത് അനുകരിക്കാൻ ശ്രമിക്കരുത് എന്ന് ഉപദേശിക്കുന്നവരും ട്വിറ്ററിൽ ഉണ്ട്.