Editor's ChoiceHealthKerala NewsLatest NewsLocal NewsNationalNews

ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് സ്വപ്ന സുരേഷ് തിരുവനന്തപുരം മെഡിക്കല്‍കോളേജ് ആശുപത്രിയില്‍, തൃശൂര്‍ മെഡിക്കല്‍ കോളജ് സംഭവങ്ങൾ ഓർമ്മിപ്പിക്കുമ്പോൾ..,

തിരുവനന്തപുരം/ സ്വര്‍ണക്കടത്തുകേസിലെ പ്രതി സ്വപ്‌ന സുരേഷിനെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് തിരുവനന്തപുരം മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ഉടന്‍ സ്വപ്‌നയെ ജയിലില്‍ നിന്ന് ആശുപത്രിയില്‍ മാറ്റുകയായിരുന്നു. ആരോഗ്യനില തൃപ്തികരമാണെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ശബ്ദ സന്ദേശം ഉൾപ്പടെ നേരത്തെ ഉണ്ടായ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ സുരക്ഷ കര്‍ശനമാണ് ഏർപ്പെടുത്തിയിട്ടുള്ളത്. സ്വപ്‌നയെ വിയ്യൂര്‍ ജയിലിൽ പാര്‍പ്പിച്ചിരുന്നപ്പോഴാണ് നെഞ്ചു വേദനയെ തുടര്‍ന്ന് ഇത്തരത്തില്‍
നേരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. അന്ന് തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ആണ് പ്രവേശിപ്പിച്ചത്. അന്നാണ് സ്വപ്‌ന നേഴ്‌സിന്റെ ഫോണ്‍ ഉപയോഗിച്ചതും പ്രമുഖര്‍ ആശുപത്രി സന്ദര്‍ശിച്ചതും ഒക്കെ ഏറെ വിവാദം സൃഷ്ടിച്ചിരുന്നതാണ്.
അന്നത്തെ സ്വപ്‌നയുടെ ആശുപത്രിവാസത്തില്‍ ദുരൂഹതയുണ്ടെന്നും, സ്വപ്‌ന സുരേഷിന് മെഡിക്കല്‍ കോളേജില്‍ ചര്‍ച്ചക്ക് സൗകര്യമൊരുക്കിയത് മന്ത്രി മൊയ്തീന്‍ നേരിട്ടെത്തിയാണെന്നും ആരോപിച്ച് അനില്‍ അക്കര എംഎല്‍എ രംഗത്തെത്തിയിരുന്നു. ഇതോടെ മന്ത്രി മൊയ്തീന്‍, അനില്‍ അക്കരെ എം.എല്‍.എ എന്നിവര്‍ മെഡിക്കല്‍ കോളേജില്‍ എത്തിയത് സംബന്ധിച്ച് എന്‍.ഐ.എ അന്വേഷണവും നടത്തുകയുണ്ടായി. സ്വപ്‌ന ആശുപത്രിയില്‍ കഴിഞ്ഞ ആറ് ദിവസങ്ങളില്‍ അവിടെ സന്ദര്‍ശിച്ച പ്രമുഖരുടെ വിവരങ്ങള്‍ എന്‍ഐഎ പരിശോധിച്ചിരുന്നതാണ്.
ഇതിനിടെ സ്വപ്‌ന സുരേഷിന് വ്യാജ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് നല്‍കിയത് പഞ്ചാബിലെ ദേവ് എജ്യൂക്കേഷന്‍ ട്രസ്റ്റ് എന്ന സ്ഥാപനം വഴിയാ നിന്ന വിവരം കൂടി പുറത്ത് വന്നിരിക്കുകയാണ്. സര്‍ട്ടിഫിക്കറ്റ് സ്വപ്‌നയ്ക്ക് സംഘടിപ്പിച്ച് നൽകാൻ ഇടനില നിന്നത് തിരുവനന്തപുരം തൈക്കാട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന എഡ്യൂക്കേഷന്‍ ഗൈഡന്‍സ് സെന്റര്‍ എന്ന സ്ഥാപനമായിരുന്നു. മുംബൈയിലെ ഡോ.ബാബ സാഹിബ് സര്‍വ്വകലാശാലയുടെ സര്‍ട്ടിഫിക്കറ്റാണ് സ്വപ്‌നക്ക് ഇവർ വഴി ഏർപ്പാടാക്കി കൊടുത്തിരുന്നത്. ഈ സര്‍ട്ടിഫിക്കറ്റിന്റെ പിൻബലത്തിലാണ് സ്‌പേസ് പാര്‍ക്കില്‍ സ്വപ്‌ന ജോലി ഒപ്പിക്കുന്നത്. 2017 ലാണ് ഈ വ്യാജ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് സ്വപ്‌നയ്ക്ക് ലഭിക്കുന്നത്. സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ സ്വപ്‌ന ഒരു ലക്ഷത്തി ലേറെ തുക ചില വഴിച്ചിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button