Editor's ChoiceKerala NewsLatest NewsLocal NewsNationalNews
പുതിയ കാർഷിക നിയമങ്ങൾ പിൻവലിക്കില്ലെന്ന് കേന്ദ്രം, കർഷകർ മൗനവ്രതം ആരംഭിച്ചു.

ന്യൂഡൽഹി / പുതിയ കാർഷിക നിയമങ്ങൾ പിൻവലിക്കില്ലെന്ന് കർഷക സംഘടനകളുമായി നടത്തിയ ചർച്ചയ്ക്കിടെ കേന്ദ്രം ആവർത്തിച്ച് വ്യക്തമാക്കി. താങ്ങുവിലയുടെ കാര്യത്തിൽ വിട്ടുവീഴ്ചയാകാമെന്നും നിയമനിർമാണം നടത്തുന്ന കാര്യത്തിൽ ചർച്ചയാകാമെന്നും കേന്ദ്രം വ്യക്തമാക്കി. ഇതേത്തുടർന്ന് കർഷകർ മൗനവ്രതം ആരംഭിച്ചു. ഇത്രയും നാൾ ചർച്ച ചെയ്തെങ്കിലും സർക്കാർ നിലപാട് മാറ്റാത്തതിനെത്തുടർന്നാണ് കർഷക പ്രതിനിധികൾ യോഗത്തിൽ മൗനം പാലിക്കുകയായിരുന്നു. നിയമങ്ങൾ പിൻവലിക്കാമെന്നോ ഇല്ലെന്നോ മാത്രം പറഞ്ഞാൽ മതിയെന്ന നിലപാടിലായിരുന്നു സംഘടനാപ്രതിനിധികൾ. പുതിയ കാർഷിക നിയമങ്ങൾ പിൻവലിക്കില്ലെന്ന് ചർച്ചയിൽ കേന്ദ്രത്തെ വ്യക്തമാക്കുകയായിരുന്നു.