CovidEditor's ChoiceHealthKerala NewsLatest NewsLocal NewsNationalNews

അതിതീവ്ര കോവിഡുമായി ആറ് പേർ യുകെയിൽ നിന്ന് കേരളത്തിലെത്തി, കനത്ത ജാഗ്രത നിർദേശം.

തിരുവനന്തപുരം / കൊവിഡിൻ്റെ പുതിയ വകഭേദമായ വൈറസ് ബാധയുമായി ആറ് പേർ യുകെയിൽ നിന്ന് കേരളത്തിലെത്തി.
യുകെയിൽ നിന്ന് കേരളത്തിലെത്തിയ ആറുപേര്‍ക്ക് പുതിയ വകഭേദമായ വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി കെ കെ ശൈലജയാണ് അറിയിച്ചിട്ടുള്ളത്. കൊവിഡ് അവലോകന യോഗത്തിനു ശേഷം അടിയന്തര വാര്‍ത്താ സമ്മേളനത്തിൽ ആണ് ടീച്ചർ ഇക്കാര്യം അറിയിച്ചത്. വിദേശത്തു നിന്നെത്തിയ 29 പേരുടെ സാമ്പിളുകള്‍ പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ പരിശോധനയ്ക്കായി അയച്ചത്തിൽ 6 പേരുടെ ഫലമാണ് പോസിറ്റീവായിരിക്കുന്നത്.
ആലപ്പുഴയിലും കോഴിക്കോടും ഓരോ കുടുംബത്തിൽപ്പട്ട രണ്ട് പേര്‍ക്കു വീതമാണ് അതിതീവ്ര കൊവിഡ് സ്ഥിരീകരിച്ചത്. കോട്ടയത്തും കണ്ണൂരും ഓരോരുത്തര്‍ക്കും പുതിയ വൈറസ് സ്ഥിരീകരിച്ചിട്ടുള്ളതായും, ഇവര്‍ ആശുപത്രികളിൽ നിരീക്ഷണത്തിലാണെന്നും സമ്പര്‍ക്കത്തിലുള്ളവരെ നിരീക്ഷിക്കുന്നുണ്ടെന്നും ആരോഗ്യന്ത്രി പറയുകയുണ്ടായി. മറ്റുള്ളവരിലേയ്ക്ക് വൈറസ് വളരെ വേഗം പടരാൻ സാധ്യത വളരെ കടുതലായതിനാൽ ആളുകള്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി അറിയിച്ചു. യുകെയിൽ രോഗവ്യാപനശേഷി കൂടിയ വൈറസ് പടരുന്നതായി റിപ്പോര്‍ട്ട് വന്ന ശേഷം രാജ്യത്ത് വിദേശത്തു നിന്ന് എത്തുന്നവര്‍ക്ക് നിയന്ത്രണങ്ങള്‍ വര്‍ധിപ്പിച്ചിരുന്നു. പുതിയ കൊവിഡ് വകഭേദത്തിന് രോഗതീവ്രത വര്‍ധിപ്പിക്കാൻ കഴിയില്ലെങ്കിലും രോഗം മറ്റുള്ളവരിലേയ്ക്ക് പടര്‍ത്താൻ 70 ശതമാനം സാധ്യതയുണ്ടെന്നാണ് വിദഗ്ധര്‍ പറഞ്ഞിരിക്കുന്നത്. എന്നാൽ ഒരേ സമയം രോഗികളുടെ എണ്ണം കുതിച്ചുയര്‍ന്നാൽ ഇത് മരണനിരക്ക് വര്‍ധിപ്പിക്കുന്നതിലേയ്ക്ക് നയിച്ചേക്കുമെന്നാണ് ആശങ്കപെടുന്നത്. വിദേശത്തു നിന്ന് എത്തുന്നവരെ നിരീക്ഷിക്കുന്നതിനായി വിമാനത്താവളങ്ങളിൽ കൂടുതൽ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. വിദേശത്തു നിന്നു എത്തുന്നവരെ കണ്ടെത്താൻ ആരോഗ്യവകുപ്പ് ശ്രമിക്കുന്നുണ്ട്. വിദേശത്തു നിന്ന് എത്തിയിട്ടുള്ളവര്‍ ആരോഗ്യവകുപ്പിനെ സ്വമേധയാ വിവരമറിയിക്കാൻ സന്നദ്ധരാകണമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button