CrimeEditor's ChoiceKerala NewsLatest NewsLocal NewsNationalNews

സ്വർണക്കടത്ത് കേസിൽ എൻഐഎ കുറ്റപത്രം സമർപ്പിച്ചു, സ്വപ്‌ന സുരേഷും സരിത്തും ഉൾപ്പടെ 20 പ്രതികൾ.

കൊച്ചി / കേരളത്തിൽ ഏറെ കോളിളക്കം സൃഷ്ട്ടിച്ച സ്വർണക്കടത്ത് കേസിൽ എൻഐഎ കുറ്റപത്രം സമർപ്പിച്ചു. കൊച്ചി എൻഐഎ യൂണിറ്റ് എൻഐഎ പ്രത്യേക കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. ആകെ കേസിൽ 35 പ്രതികളാണ് ഉള്ളത്. എൻഐഎ അറസ്റ്റ് ചെയ്തത് 21 പേരെയാണ്. 20 പേർക്കെതിരെയാണ് എൻ ഐ എ കുറ്റപത്രം സമർപ്പിച്ചിട്ടുള്ളത്. ഫൈസൽ ഫരീദടക്കം പിടിയിലാകാനുണ്ട്. കുറ്റപത്രത്തിൽ സന്ദീപ് നായരെമാപ്പ് സാക്ഷിയാക്കിയിട്ടുണ്ട്. സ്വപ്‌ന സുരേഷും സരിത്തും ഉൾപ്പടെ 20 പ്രതികൾക്കെതിരായാണ് കു‌റ്റപത്രം നൽകിയിരിക്കുന്നത്. ഇവർക്കെതിരെ യുഎപിഎ 16,17,18 വകുപ്പുകൾ പ്രകാരം കു‌റ്റം ചുമത്തിയതായി കു‌റ്റപത്രത്തിൽ പറയുന്നു. കേസിൽ അറസ്‌റ്റിലായിരുന്ന സന്ദീപ് നായരെ കു‌റ്റപത്രത്തിൽ മാപ്പ്സാക്ഷിയാക്കി. മുഖ്യപ്രതികൾക്ക് ആറ് മാസത്തിന് ശേഷം സ്വാഭാവിക ജാമ്യം ലഭിക്കുന്നത് എൻ.ഐ.എ കു‌റ്റപത്രം നൽകിയതോടെ തടയപ്പെടുകയാണ്. കേസിൽ അറസ്‌റ്റിന് ശേഷം 180 ദിവസങ്ങൾക്കകം എൻ.ഐ.എ കു‌റ്റപത്രം സമർപ്പിക്കുകയായിരുന്നു. 35 പേർ പ്രതിയായ കേസിൽ 21 പേർ ആണ് അറസ്റ്റിലായത്. 12 പേർക്ക് ജാമ്യം ലഭിച്ചു. ഏഴുപേർ ജുഡീഷ്യൽ കസ്‌റ്റഡിയിൽ കഴിയുകയാണ്.
രാജ്യത്തിന്റെ സാമ്പത്തിക ഭദ്രത തകർക്കാൻ പ്രതികൾ ഗൂഢാലോചന നടത്തിയെന്ന് കിറ്റപത്രത്തിൽ പറയുന്നുണ്ട്. രാജ്യത്തിന്റെ സുരക്ഷ, കെട്ടുറപ്പ്, അഖണ്ഡത എന്നിവ തകർക്കാൻ പ്രതികൾ ശ്രമിച്ചതായും, പ്രതികൾ ഭീകരവാദ പ്രവർത്തനത്തിനായി ഫണ്ട് ശേഖരണം നടത്തിയെന്നും കുറ്റപത്രത്തിൽ ആരോപിച്ചിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button