CrimeEditor's ChoiceLatest NewsNationalNews

നിർഭയ കേസിനെ വെല്ലുന്ന ക്രൂരത,അംഗൻവാടി ജീവനക്കാരിയെ അക്രമികള്‍ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി,സ്ത്രീയുടെ സ്വകാര്യ ഭാഗങ്ങളില്‍ ഗുരുതരമായി പരുക്ക്, വാരിയെല്ലും കാലുകളും ഒടിഞ്ഞിരുന്നു.

ബദായൂന്‍ / ഉത്തര്‍പ്രദേശില്‍, ഡൽഹിയിൽ നടന്ന നിർഭയ കേസിനെ വെല്ലുന്ന ക്രൂരത അരങ്ങേറി. ഉത്തര്‍പ്രദേശിലെ ബദായൂന്‍ ജില്ലയിൽ മധ്യവയസ്കയായ അംഗൻവാടി ജീവനക്കാരിയെ ഒരു കൂട്ടം അക്രമികള്‍ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തുകയായിരുന്നു. ഞായറാഴ്ച വൈകിട്ട് ക്ഷേത്ര ദർശനത്തിനു പോയ സ്ത്രീ വീട്ടില്‍ തിരിച്ചെത്താത്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തില്‍ രാത്രിയിൽ സ്ത്രീയെ രക്തം വാര്‍ന്ന നിലയില്‍ കണ്ടെത്തുകയായിരുന്നു. സ്ത്രീയെ ഉപേക്ഷിച്ച് മൂന്ന് പേർ കാറിൽ രക്ഷപ്പെടുന്നത് പ്രദേശവാസികള്‍ കണ്ടിട്ടുണ്ട്. അമ്പലത്തിലെ പൂജാരിയും സഹായിയും ഡ്രൈവറുമാണ് കാറിലുണ്ടായിരുന്നതെന്നും പ്രദേശവാസികള്‍ പറയുന്നുണ്ട്. തൊട്ടടുത്ത ആശുപത്രിയില്‍ എത്തിച്ചെങ്കിലും അവരുടെ ജീവന്‍ രക്ഷിക്കാൻ കഴിഞ്ഞില്ല.

സ്ത്രീയുടെ സ്വകാര്യ ഭാഗങ്ങളില്‍ ഗുരുതരമായി പരിക്കേറ്റിരുന്നുവെന്ന് പോസ്റ്റുമോര്‍ട്ടത്തില്‍ വ്യക്തമായി. വാരിയെല്ലും കാലുകളും ഒടിഞ്ഞിരുന്നു. ആക്രമണത്തില്‍ ശ്വാസകോശത്തിനും പരിക്കേറ്റു. രക്തസ്രാവം നിയന്ത്രണാതീതമായിരുന്നുവെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്നു.ബലാത്സംഗത്തിനും കൊലപാതകത്തിനും കേസ് രജിസ്റ്റർ ചെയ്ത് പൊലീസ് അന്വേഷണം നടത്തി വരുകയാണ്. പ്രതികളെ കണ്ടെത്താനായി നാല് സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്. സ്ത്രീയെ കാണാനില്ലെന്ന് ഉഗൈതി സ്റ്റേഷൻ ഓഫീസർക്ക് പരാതി നല്‍കിട്ടും ആദ്യം അന്വേഷിക്കാൻ കൂട്ടാക്കിയില്ല. സംഭവത്തില്‍ പൊലീസിനെതിരെയുള്ള ബന്ധുക്കളുടെ പരാതിതുടര്‍ന്ന് എസ്എച്ച്ഒയെ സസ്പെന്‍ഡ് ചെയ്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button