CrimeDeathEditor's ChoiceKerala NewsLatest NewsLocal NewsNationalNews

വിചാരണക്കോടതി ജഡ്ജി തെളിവുകള്‍ പരിഗണിച്ചില്ല, കാര്യക്ഷമതയില്ലാത്ത പോലിസ് ഉദ്യോഗസ്ഥര്‍ സംസ്ഥാന പോലിസിന് നാണക്കേട്, പോക്‍സോ കോടതി ജഡ്‍ജിമാർക്ക് പരിശീലനം നൽകണം,വാളയാർ കേസില്‍ പോലീസിനും വിചാരണ കോടതിക്കും ഹൈക്കോടതിയുടെ രൂക്ഷ വിമർശനം.

കൊച്ചി/ വിചാരണക്കോടതി ജഡ്ജി തെളിവുകള്‍ വേണ്ടവിധം പരിഗണിച്ചില്ലെന്നും, കാര്യക്ഷമതയില്ലാത്ത പോലിസ് ഉദ്യോഗസ്ഥര്‍ സംസ്ഥാന പോലിസിന് നാണക്കേടാണെന്നും,വാളയാർ കേസില്‍ പോലീസിനും വിചാരണ കോടതിക്കും ഹൈക്കോടതിയുടെ ഡിവിഷന്‍ ബെഞ്ചിന്റെ രൂക്ഷ വിമർശനം. വാളയാറില്‍ രണ്ട് പെണ്‍കുട്ടികള്‍ മരിച്ച സംഭവത്തിലെ അന്വേഷണത്തിലും ഗുരുതരമായ വീഴ്ചകള്‍ ഉണ്ടായെന്നാണ് ജസ്റ്റിസ് എ. ഹരിപ്രസാദ്, ജസ്റ്റിസ് എം. ആര്‍ അനിത എന്നിവരടങ്ങിയ ഡിവിഷന്‍ ബഞ്ച് വിമര്‍ശിച്ചത്. പോലിസിനോടെന്നപോലെതന്നെ വിചാരണക്കോടതിയുടെ നടപടികളിലും ഹൈക്കോടതിയുടെ നിശിതമായ വിമർശനമുണ്ടായി. വിചാരണക്കോടതി ജഡ്ജിയുടെ പ്രവർത്തനരീതി നിരാശാജനകമാണെന്നും തെളിവുകൾ വേണ്ട രീതിയിൽ പരിഗണിക്കുന്നതിൽ പരാജയപ്പെട്ടുവെന്നും ഹൈക്കോടതി വ്യക്തമാക്കുകയായിരുന്നു.

കേസിന്‍റെ തുടക്കം മുതൽ അന്വേഷണം അവജ്ഞ ഉളവാക്കുന്നതായിരുന്നു എന്നാണ് കോടതി ഉത്തരവില്‍ പറഞ്ഞിരിക്കുന്നത്. അന്വേഷണത്തിന്‍റെ തുടക്കത്തിൽ തന്നെ പാളിച്ചകൾ സംഭവിച്ചു. ഇതു മൂലം പിന്നീട് അന്വേഷണം ഏറ്റെടുത്ത ഡിവൈഎസ്പി ക്ക് ഫലപ്രദമായി അന്വേഷണം നടത്താനായില്ല. ഇത്തരത്തില്‍ കാര്യക്ഷമത ഇല്ലാത്ത പോലീസ് ഉദ്യോഗസ്ഥൻ സംസ്ഥാന പോലീസിന് ഒന്നാകെ നാണക്കേടാണ്.
പോലീസ് ഉദ്യോഗസ്ഥർ ഇത്തരം കേസുകൾ കാര്യക്ഷമമായി കൈകാര്യം ചെയ്യുന്നതിന് ആവശ്യമായ നടപടി സർക്കാർ സ്വീകരിക്കണമെന്ന് നിർദേശിച്ച ഡിവിഷന്‍ ബെഞ്ച്, കോടതി ഉത്തരവിന്റെ പകര്‍പ്പ് ചീഫ് സെക്രട്ടറിക്ക് അയച്ചു കൊടുക്കണമെന്നും ഉത്തരവിട്ടു. പ്രധാന കേസുകളുടെ അന്വേഷണത്തിലെ ഗൗരവതരമായ പാളിച്ചകൾ ഭരണ സംവിധാനത്തോട് അവമതിപ്പ് ഉണ്ടാക്കുമെന്നും കോടതിയുത്തരവില്‍ പറഞ്ഞിട്ടുണ്ട്. വാളയാർ പീഡനക്കേസിൽ പ്രതികളെ വെറുതെ വിട്ട പോക്‍സോ കോടതി വിധി ഹൈക്കോടതി റദ്ദാക്കുകയായിരുന്നു. കേസിൽ പുനർ വിചാരണ നടത്താനും ഹൈക്കോടതി ഉത്തരവി ടുകയുണ്ടായി. ആവശ്യമെങ്കിൽ തുടരന്വേഷണം ആവശ്യപ്പെട്ട് കീഴ്‍ക്കോടതിയെ സമീപിക്കാമെന്നു നിർദേശിച്ച ഹൈക്കോടതി, പ്രതികള്‍ ഈ മാസം 20ന് വിചാരണ കോടതി മുമ്പാകെ ഹാജരാകാനും നിർദേശിക്കുകയായിരുന്നു.

പ്രതികൾക്കെതിരെ ചുമത്തിയ കുറ്റം തെളിയിക്കാൻ പ്രോസിക്യൂഷനു കഴിഞ്ഞില്ലെന്ന് വ്യക്തമാക്കി വിചാരണ കോടതി ആറ് കേസുകളിലായി നാല് പ്രതികളെയാണ് വെറുതെ വിടുന്നത്. കീഴ്‍കോടതി വിധി റദ്ദാക്കിയ ഹൈക്കോടതി ആവശ്യമെങ്കില്‍ കൂടുതല്‍ സാക്ഷികളെ വിസ്തരിക്കാനും പറഞ്ഞു. പോക്‍സോ കോടതികളിലെ ജഡ്‍ജിമാർക്ക് പരിശീലനം നൽകണമെന്നും കോടതി ഉത്തരവിട്ടു. ഇത് സംബന്ധിച്ച് ജുഡീഷ്യല് അക്കാദമി ചെയര്‍മാന് കോടതി നിര്‍ദേശവും നല്‍കി. കേസില്‍ തുടരന്വേഷണമോ പുനരന്വേഷണമോ വേണമെങ്കില്‍ പോസിക്യൂഷന്‍ വിചാരണ കോടതിയെ സമീപിക്കണമെന്നും കോടതി ഉത്തരവിലുണ്ട്. തുടരന്വേഷണം സര്‍ക്കാര്‍ ആവശ്യപ്പെടുമെന്ന് സര്‍ക്കാരിന് വേണ്ടി ഹൈക്കോടതിയില്‍ ഹാജരായ അഭിഭാഷകന്‍ പറഞ്ഞിരുന്നു. വാളയാറിൽ 13 വയസ്സുകാരിയെ 2017 ജനുവരി 13 നും സഹോദരിയായ ഒമ്പതു വയസുകാരിയെ 2017 മാർച്ച് നാലിനുമാണ് വീട്ടിനകത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. പ്രതികളുടെ പീഡനം സഹിക്കാനാവാതെ പെൺകുട്ടികൾ ആത്മഹത്യ ചെയ്തെന്നാണ് കേസ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button