വീട്ടുജോലി നഷ്ടപരിഹാരത്തിനുള്ള മാനദണ്ഡമായി കണക്കാക്കിയ ആദ്യത്തെ സുപ്രിംകോടതിയുടെ സുപ്രധാന വിധി, പ്രതിഫലമില്ലാതെ സ്ത്രീകൾ വീട്ടിൽ ചെയ്യുന്ന ജോലിക്ക് പുരുഷന്‍ ഓഫീസില്‍ ചെയ്യുന്ന ജോലിയുടെ അതേ മൂല്യമുണ്ടെന്ന് സുപ്രിംകോടതി

ന്യൂഡല്‍ഹി / പ്രതിഫലമില്ലാതെ സ്ത്രീകൾ വീട്ടിൽ ചെയ്യുന്ന ജോലിക്ക് പുരുഷന്‍ ഓഫീസില്‍ ചെയ്യുന്ന ജോലിയുടെ അതേ മൂല്യമുണ്ടെന്ന് സുപ്രിംകോടതിയുടെ സുപ്രധാന നിരീക്ഷണം. ഡല്‍ഹിയില്‍ വച്ച് 2014ല്‍ സ്‌കൂട്ടര്‍ യാത്രക്കാരായ ദമ്പതികള്‍ കാറിടിച്ച് മരിച്ച കേസിലാണ് ജസ്റ്റിസ് രമണ, ജസ്റ്റിസ് സൂര്യകാന്ത് എന്നിവരുടെ ഈ നിരീക്ഷണം ഉണ്ടായത്.
2011ലെ സെന്‍സസ് പ്രകാരം 5.79 ദശലക്ഷം പുരുഷന്മാര്‍ മാത്രമാണ് വീട്ടു ജോലി ചെയ്യുന്നത്. എന്നാൽ 159.85 ദശലക്ഷം സ്ത്രീകളാണ് രാജ്യത്ത് വീട്ടുജോലി ചെയ്യുന്നതെന്ന് ജസ്റ്റിസ് രമണ ചൂണ്ടിക്കാട്ടി. ഒരു സ്ത്രീ ഒരു ദിവസം ശരാശരി 299 മിനിറ്റ് അടുക്കളയില്‍ ചെലവാക്കുമ്പോൾ, പുരുഷന്മാര്‍ ഒരു ദിവസം 97 മിനിട്ടാണ് ചെലഴിക്കുന്നത്. കേസില്‍ മരിച്ച ദമ്പതികളുടെ കുടുംബത്തിന് നേരത്തെ ഡല്‍ഹി ഹൈക്കോടതി നിശ്ചയിച്ച 22 ലക്ഷം നഷ്ടപരിഹാരത്തുക 33.20 ലക്ഷമാക്കി കൊണ്ടാണ് സുപ്രിംകോടതി വര്‍ധിപ്പിച്ചു. ദമ്പതികളുടെ കുടുംബത്തിന് 40.71 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നായിരുന്നു ഇതുമായി ബന്ധപ്പെട്ട ട്രൈബ്യൂണല്‍ ഇന്‍ഷുറന്‍സ് കമ്പനിയോട് ആവശ്യപ്പെട്ടിരുന്നത്. പിന്നീട് കേസിലെ അപ്പീല്‍ പരിഗണിച്ച ഡല്‍ഹി ഹൈക്കോടതി നഷ്ടപരിഹാരം 22 ലക്ഷമായി ചുരുക്കുകയാണ് ഉണ്ടായത്.
വീട്ടുജോലി നഷ്ടപരിഹാരത്തിനുള്ള മാനദണ്ഡമായി കണക്കാക്കിയ ആദ്യത്തെ സുപ്രിംകോടതിയുടെ സുപ്രധാന ഉത്തരവാണിത്.
വീട്ടുജോലിക്കാര്‍ക്ക് ദേശീയതലത്തില്‍ തന്നെ വരുമാനം നിശ്ചയിക്കുന്നത് അങ്ങേയറ്റം പ്രധാനപെട്ടതാണ്. ഒരുപാട് ജോലികളില്‍ വ്യാപൃതരായിരിക്കുന്ന സ്ത്രീകള്‍ക്കുള്ള അംഗീകാരം കൂടിയാണിത്. തൊഴിലിന്റെ മൂല്യത്തില്‍ നിയമവും കോടതിയും വിശ്വസിക്കുന്നു എന്ന സന്ദേശമാണ് ഇത് നല്‍കുന്നത്. സാമൂഹിക സമത്വത്തിലേക്കുള്ള സുപ്രധാന ചുവടുവയ്പ്പു കൂടിയാകുമിതെന്നും കോടതി വ്യക്തമാക്കുകയായിരുന്നു.