ചിരിച്ചതിന് പോലും തനിക്കെതിരെ കേസെടുക്കുകയാണെന്ന് കങ്കണ

ചിരിച്ചതിന് പോലും തനിക്കെതിരെ കേസെടുക്കുകയാണെന്നും, താൻ മാനസികമായും ശാരീരികമായും ഉപദ്രവിക്കപ്പെടുകയാണെന്നും ബോളിവുഡ് നടിയും വലതുപക്ഷ സഹയാത്രികയുമായ കങ്കണ റനാവത്ത്. ഒരു ട്വിറ്ററിലെ ഒരു വീഡിയോയിലൂടെയാണ് കങ്കണ ഇക്കാര്യം പറഞ്ഞിരിക്കുന്നത്. കർഷക സമരത്തെ കുറിച്ച് സംസാരിച്ചതിനും ചിരിച്ചതിന് പോലും തനിക്കെതിരെ കേസെടുക്കുകയാണെന്ന് കങ്കണ ആരോപിച്ചിരിക്കുന്നു.
രാജ്യത്തിനു ബുദ്ധിമുട്ടുണ്ടാക്കുന്ന കാര്യങ്ങളിൽ എപ്പോഴൊക്കെ താൻ അഭിപ്രായം പറഞ്ഞാലും അപ്പോഴൊക്കെ കേസുകൾ എടുക്കുകയാണെന്നും തന്റെ വീട് തകർക്കപ്പെട്ടുവെന്നും കങ്കണ പറയുന്നു. തനിക്ക് രാജ്യമാണ് ഉത്തരം നൽകേണ്ടതെന്നും രാജ്യത്തിനു വേണ്ടി നിലകൊണ്ട തന്നെ ഇപ്പോൾ പിന്തുണയ്‌ക്കേണ്ടത് രാജ്യത്തെ ജനങ്ങളാണെന്നും നടി വീഡിയോക്ക് ഒപ്പം നൽകിയ കുറിപ്പിൽ എഴുതിയിരിക്കുന്നു. പുരാതന കാലത്തെ സ്ത്രീകളെ പോലെയാണ് തന്നെ പോലുള്ളവർ പരിഗണിക്കപ്പെടുന്നതെന്നും ഇതിന് സുപ്രീം കോടതി ഉത്തരം നൽകണമെന്നും കങ്കണ വീഡിയോയിലൂടെ പറയുന്നു. വീഡിയോയ്ക്ക് കീഴിൽ ചിലർ നടിയെ പിന്തുണസിച്ചും, മറ്റ് ചിലർ പരിഹസിച്ചതും പ്രതികരിച്ചിട്ടുണ്ട്.