യു.ഡി.എഫ് സീറ്റ് നല്കിയാല് നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് ജസ്റ്റിസ് കമാല്‍ പാഷ.

കൊച്ചി / വേറിട്ട ശബ്ദമായി നിന്നിട്ട് കാര്യമില്ലെന്നും നിയമസഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സീറ്റ് നല്കിയാല് മത്സരിക്കുമെന്നും ജസ്റ്റിസ് കമാല്‍ പാഷ. യു.ഡി.എഫ് സീറ്റ് നല്കിയാല് മത്സരിക്കുമെന്ന് കമാല്‍ പാഷ ഒരു ന്യൂസ് ചാനലിനോടാണ് പറഞ്ഞത്. നിയമസഭയിലെത്തിയാല്‍ ഏറെ കാര്യങ്ങള്‍ ചെയ്യാനാകും. എറണാകുളത്ത് മത്സരിക്കാനാണ് താല്പര്യം. എം.എല്‍.എ ആയാല്‍ ശമ്പളം വാങ്ങില്ല.
യു.ഡി.എഫ് ക്ഷണിച്ചാല്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് കുറിച്ച് ചിന്തിക്കും. വേറിട്ട ശബ്ദമായി നിന്നിട്ട് കാര്യമില്ല. കമാല്‍ പാഷ പറഞ്ഞു. ബി.ജെ.പിയോട് താല്പര്യമില്ല. അവരോട് ഭരണരീതിയോടും താല്പര്യമില്ല. പല കാര്യങ്ങളും തുറന്നുപറയുന്നതു കൊണ്ട് എല്‍.ഡി.എഫിന് തന്നോട് താല്പര്യമില്ല. ജസ്റ്റിസ് കമാല്‍ പാഷ പറഞ്ഞു.
വൈറ്റില മേല്‍പ്പാലം ഉദ്ഘാടനത്തിന് മുന്‍പ് വി ഫോര്‍ കേരള പ്രവര്‍ത്തകര്‍ തുറന്നുകൊടുത്ത സംഭവത്തില്‍ പ്രതികരണവുമായി കമാല്‍ പാഷ രംഗത്ത് വന്നിരുന്നു. മുഖ്യമന്ത്രി കാലെടുത്തു വെച്ചാലേ ഉദ്ഘാടനം ആകുകയുള്ളൂ എന്നുണ്ടോ. ഇന്നയാളെ കയറാവൂ എന്ന് എവിടെയും പറഞ്ഞിട്ടില്ല. ഇതിന് പ്രധാനമന്ത്രിയുടെയും മുഖ്യമന്ത്രിയുടെയും ഒന്നും ആവശ്യമില്ല. ജനങ്ങളുടെ വകയാണ് പാലം,” കമാല്‍ പാഷ പറഞ്ഞിരുന്നു.